പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

300 നൈട്രോസെൻ ഗുളികകളുമായി യുവാവ് പിടിയിൽ: അറസ്റ്റ് പാലക്കാട് വെച്ച്!

300 നൈട്രോസെൻ ഗുളികകളുമായി യുവാവ് പിടിയിൽ: അറസ്റ്റ് പാലക്കാട് വെച്ച്, പിടിയിലായത് ഡാൻസാഫ് സ്ക്വാഡിന്റെ പരിശോധനയിൽ!!

  • By Desk
Google Oneindia Malayalam News

പാലക്കാട് : മാനസിക രോഗികൾക്ക് നൽകി വരുന്ന ഷെഡ്യൂൾ എച്ച് വിഭാഗത്തിൽപ്പെട്ട 300 നൈട്രോസെൻ ഗുളികകളുമായി യുവാവിനെ ജില്ല ലഹരി വിരുദ്ധ സ്ക്വാഡും, കസബ പോലീസും ചേർന്ന് പാലക്കാട് ചന്ദ്ര നഗറിൽ നിന്നും പിടികൂടി. ഒലവക്കോട്, ആണ്ടിമഠം സ്വദേശി റഫീഖ് ആണ് അറസ്റ്റിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശത്തെത്തുടർന്ന് ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്.

<br>അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ സുപ്രീംകോടതിയിലേക്ക്
അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് രണ്ട് കോൺഗ്രസ് വിമത എംഎൽഎമാർ സുപ്രീംകോടതിയിലേക്ക്

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വിൽക്കാൻ പാടില്ലാത്ത ഗുളികയാണ് ലഹരിമരുന്നായി ഉപയോഗിക്കാൻ യുവാക്കൾക്കിടയിൽ വിൽപ്പന നടത്തി വരുന്നത്. മദ്യത്തിനൊപ്പം സേവിച്ചാൽ ദിനംതോറും ലഹരിക്ക് അടിമയായികരിക്കുമെന്നാണ് പ്രത്യേകത. തമിഴ്നാട്ടിലെ മെഡിക്കൽ ഷോപ്പുകളിൽ നിന്നുമാണ് മൊത്തത്തിൽ വാങ്ങിക്കൊണ്ടു വരുന്നത്. 400 രൂപക്ക് വാങ്ങിക്കുന്ന 100 ടാബ്ലറ്റ് അടങ്ങിയ ഒരു ബോക്സ് ചില്ലറ വിപണിയിൽ 5000 രൂപക്കാണ് വിൽക്കുന്നത്. 4 രൂപ 60 പൈസ വില വരുന്ന ഒരു ഗുളിക 50 രൂപക്കാണ് വിൽക്കുന്നത്. " ബട്ടൺ " എന്ന കോഡുഭാഷയിലാണ് ഇവ വില്പന നടത്തുന്നത്. അധികവും കോളേജ് വിദ്യാർത്ഥികളാണ് ഉപഭോക്താക്കൾ. ഈ ഗുളികയുടെ അമിത ഉപയോഗം ,നാഡീഞരമ്പുകളെ തളർത്തുകയും, കിഡ്നിയെ മാരകമായി ബാധി ക്കുകയും ചെയ്യുമെന്നാണ് ഡോക്ടർമാർ പറയുന്നത്.

netrozan-1

പ്രതിക്കെതിരെ നേരത്തെ പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ ബൈക് മോഷണം, കഞ്ചാവ് വിൽപ്പന എന്നിവയ്ക്ക് കേസ്സുകൾ നിലവിലുണ്ട്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും. പാലക്കാട് നർകോടിക് സെൽ ഡിവൈഎസ്പി ബാബു കെ തോമസ്, പാലക്കാട് ഡിവൈഎസ്പി സാജു കെ എബ്രഹാം എന്നിവരുടെ മേൽനോട്ടത്തിൽ കസബ ഇൻസ്പെക്ടർ ടിഎൻ. ഉണ്ണികൃഷ്ണൻ, എസ്ഐ. വിപിൻ കെ വേണുഗോപാൽ, എസ്പിസിഒ കൃഷ്ണപ്രസാദ് , ഡാൻസാഫ് അംഗങ്ങളായ എസ് ഐ. എസ്. ജലീൽ, ടിആർ സുനിൽ കുമാർ, സിവി ബിജു , ആർ കിഷോർ, കെ . അഹമ്മദ് കബീർ, ആർ. വിനീഷ്, എച്ച് .ഷാജഹാൻ, ആർ രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

English summary
Man arrested with 300 Netrozen tablets at Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X