Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയെ കൊന്ന കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി, തമിഴ്നാട്ടിൽ വിവാഹം കഴിച്ച് ജീവിതം; 26 വർഷങ്ങൾക്ക് ശേഷം പിടിയിൽ

പാലക്കാട്: ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 26 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിൽ.പൊള്ളാച്ചി മയിലാണ്ടിപ്പേട്ട സി ശെൽവരാജ് (53) ആണ് അറസ്റ്റിലായത്. കൊഴിഞ്ഞാമ്പാറ പോലീസ് ഡിണ്ടിക്കലിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

jail3-1584796693-1598686448-16

1996 ലായിരുന്നു കേസിനാസ്പദമാ സംഭവം. വണ്ണാമട മലയാണ്ടി കൗണ്ടന്നൂരിലാണ് ശെൽവരാജും അമ്മ രാമാത്താളും ഭാര്യ മീനാക്ഷിയും കഴിഞ്ഞിരുന്നത്. ഇവർക്ക് ഒരു തോട്ടത്തിലായിരുന്നു പണി. തോട്ടത്തിൽ തന്നെയായിരുന്നു ഇവരുടെ താമസം.

ഇതിനിടെ മീനാക്ഷിയെ ശെൽവരാജും രാമാത്താളും ചേർന്ന് കൊലപ്പെടുത്തി എന്നാണ് കേസ്. മീനാക്ഷിയെ കാണാതായതോടെ സഹോദരൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ശെൽവരാജും അമ്മ രാമത്താളും അറസ്റ്റിലായി. ഇരുവരേയും റിമാന്റ് ചെയ്യുകയും ചെയ്തു. കേസിൽ പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതിയും അമ്മയും തമിഴ്നാട്ടിലേക്ക് മുങ്ങി.

ഇവിടെ വെച്ച് മറ്റൊരു വിവാഹം കഴിച്ചു. ശെൽവൻ എന്ന പേരിലായിരുന്നു ഇയാൾ തമിഴ്നാട്ടിൽ കഴിഞ്ഞത്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. അമ്മ രാമത്താൾ നാല് വർഷങ്ങൾക്ക് മുൻപ് മരിച്ചതായി പ്രതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+