'കാക്കാ പൊരുത്തപ്പെട്ട് തരണം'; കള്ളന്റെ സമ്മാനപൊതിയിൽ ഞെട്ടി കടയുടമ, കഥയിലെ ട്വിസ്റ്റ് ഇങ്ങനെ
പാലക്കാട്; മോഷ്ടിച്ച സാധനങ്ങൾ തിരിച്ചേൽപ്പിക്കുന്ന കള്ളൻമാരെ കുറിച്ച് നിരവധി വാർത്തകൾ വന്നിട്ടുണ്ട്. ഇപ്പോഴിതാ മോഷ്ടിച്ച സാധനത്തിന്റെ വില തിരിച്ചേൽപ്പിച്ച് 'മാതൃക' കാട്ടിയിരിക്കുകയാണ് പാലക്കാട് നിന്നുള്ള ഒരു കള്ളൻ.അതും 7 മാസങ്ങൾക്ക് ഇപ്പുറം.5000 രൂപയാണ് പണമായി തിരിച്ച് നൽകിയിരിക്കുന്നത്. എന്താണ് 5000 രൂപയ്ക്ക് മോഷ്ടിച്ചതെന്നല്ലേ, ദാ ഇങ്ങനെയാണ് ആ കഥ.

ഉമ്മർ പോലീസിൽ പരാതി നൽകി
ഇക്കഴിഞ്ഞ മാർച്ചിലാണ് കുളപ്പറമ്പ് സ്വദേശി കൂത്തുപറമ്പൻ ഉമ്മറിന്‍റെ ഫാമിലി സ്റ്റോറില്‍ നിന്ന് കുറച്ച് സാധനങ്ങൾ മോഷണം പോയത്. കടയുടെ ഓടുപൊളിച്ച് അകത്ത് കടന്ന കള്ളൻ മോഷ്ടിച്ചത് ഈന്തപ്പഴവും തേനും ചോക്ക്ലേറ്റും, ജ്യൂസും. മോഷണം നടന്നെന്ന് വ്യക്തമായതോടെ ഉമ്മർ ഉടൻ തന്നെ പോലീസിൽ പരാതി നൽകി.

തുമ്പ് പോലും കിട്ടിയില്ല
പോലീസ് അന്വേഷിച്ചെങ്കിലും പ്രതിയുടെ തുമ്പ് പോലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെ ഉമ്മറും ആ കേസ് വിട്ടു. എന്നാൽ കഴിഞ്ഞ ദിവസമാണ് സംഭവത്തിലെ ട്വിറ്റ് ഉണ്ടായത്. കടതുറക്കാൻ എത്തിയപ്പോൾ ദാ കിടക്കുന്ന ഒരു
'സമ്മാനപൊതി'. പൊതി തുറന്ന ഉമ്മർ കണ്ടത് 5000 രൂപയും ഒരു കത്തും.

കാക്കൂ പൊറുക്കണം
മോഷണം നടത്തിയ സംഘത്തിലുണ്ടായിരുന്ന ഒരു 'അനിയന്റേതായിരുന്നു' കത്ത്. കത്തിലെ വാക്കുകൾ ഇങ്ങനെ-.'കാക്കാ, ഞാനും എന്‍റെ കൂട്ടുകാരനും ഒരു ദിവസം രാത്രി നിങ്ങളുടെ കടയിൽ നിന്നു കുറച്ചു സാധനങ്ങൾ, അപ്പോഴത്തെ ബുദ്ധിമോശം കൊണ്ടു മോഷ്ടിച്ചിരുന്നു. നേരിൽ കണ്ടു പൊരുത്തപ്പെടീക്കണമെന്നുണ്ട്. പക്ഷേ, പേടിയുള്ളതിനാൽ ഈ രീതി സ്വീകരിക്കുന്നു. ദയവു ചെയ്തു പൊരുത്തപ്പെട്ടു തരണം. പടച്ചവന്റെ അടുക്കലേക്കു വയ്ക്കരുത്.. പ്രായത്തിൽ നിങ്ങളുടെ ഒരനിയൻ'.
Recommended Video

സ്വീകരിച്ച് ഉമ്മർ
എന്തായാലും അനിയന്റെ അപേക്ഷ ഉമ്മർ കാക്കയ്കക് സ്വീകരിക്കാതിരിക്കാൻ സാധിച്ചില്ല. പടച്ചവന്റെ അടുക്കലേക്ക് വെയ്ക്കാതെ തെറ്റ് പൊരുത്തപ്പെട്ട് കൊടുത്തു. ഭക്ഷണമാണ് മോഷ്ടിച്ചത്. അത് വിശപ്പ് കൊണ്ടാകാം അവർ മോഷ്ടിച്ചതെന്ന് ഉമ്മർ പറയുന്നു. അപ്പോൾ വിശപ്പിന്റെ വിളി കേൾക്കാതിരിക്കാൻ തരമില്ലല്ലോയെന്നാണ് ഉമ്മറിന്റെ വാദം.












Click it and Unblock the Notifications