കേരളത്തിന്റെ മാംഗോ സിറ്റി;മുതലമടയിൽ മാങ്ങ വിളവെടുപ്പ് തുടങ്ങി.. പ്രതീക്ഷയോടെ കർഷകർ
പാലക്കാട്; കേരളത്തിൻറെ മാംഗോ സിറ്റി എന്നറിയപ്പെടുന്ന മുതലമടയിൽ മാമ്പഴക്കാലം ആരംഭിച്ചു. കേരളത്തിൽ ആദ്യം മാവ് പൂവിടുന്നതും മാങ്ങ വിളയുന്നതും മുതലമടയിൽ ആണ് ആണ്. ഹെക്ടർ കണക്കിന് മാവ് തോട്ടങ്ങളാണ് മുതലമടയിൽ ഉള്ളത്. ഇപ്പോൾ പ്രധാനമായും മാവ് പൂവിടുന്ന സമയമാണെങ്കിലും അപൂർവ്വ മാവുകളിൽ വിളവെടുപ്പ് ആരംഭിച്ച് കഴിഞ്ഞു.
പ്രധാനമായും ഉത്തരേന്ത്യൻ വിപണിയിലേക്കാണ് മുതലമട മാങ്ങ കയറ്റിയയക്കുന്നത്. ഡൽഹി, മുംബൈ, ഇൻഡോർ,അഹമ്മദാബാദ് തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മുതലമട മാങ്ങ കയറ്റി അയക്കുന്നത്. സിന്ദൂരം വെങ്ങര പള്ളി,ഹിമാ പസന്ത്, നീലം തുടങ്ങിയ മാങ്ങകളാണ് വിളവെടുപ്പ് ആരംഭിച്ചത്. ത് കഴിഞ്ഞവർഷം മൂലം ഇലപേൻ മൂലം മാങ്ങ ഉത്പാദനം ഗണ്യമായി കുറഞ്ഞിരുന്നു. എന്നാൽ ഇത്തവണ മികച്ച വിളവാണ് മാവിൽനിന്നും കർഷകർക്ക് ലഭിക്കുന്നത്.

ഒക്ടോബർ അവസാനം പൂവിടുകയും ഡിസംബർ അവസാനമോ ജനുവരി ആദ്യമോ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്യുന്നതിനാൽ രാജ്യാന്തര വിപണിയിലും മുതലമട മാങ്ങയ്ക്ക് വലിയ ഡിമാന്റാണ് ഉള്ളത്. അതേസമയം രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും മാങ്ങകൾ വിപണിയിലെത്തുമ്പോഴേക്കും മുതലമടയിൽ സീസൺ അവസാനിക്കുന്നതാണ് പതിവ്. 600 കോടിയിലേറെ രൂപയുടെ വിറ്റുവരവ് മാമ്പഴ വ്യാപാരത്തിലൂടെ മുതലമടയിലെ മാംഗോസിറ്റിയിൽ ലഭിക്കാറുണ്ട്.
സമാധാനപരമായ പ്രതിഷേധങ്ങളിൽ നിന്ന് കർഷകരെ തടയുന്നത് തെറ്റ്; പോലീസ് നടപടിക്കെതിരെ അരവിന്ദ് കെജ്രിവാൾ
വിദേശകാര്യ മന്ത്രി എസ് ജയശങ്കർ യുഎഇയിൽ;കിരീടാവകാശിയുമായി നിർണായക കൂടിക്കാഴ്ച..പ്രതീക്ഷയോടെ പ്രവാസികൾ
'അമ്മായി അമ്മയ്ക്ക് അടുപ്പിലുമാവാം മരുമകൾക്ക് വളപ്പിലും പാടില്ലെന്ന കടുംപിടിത്തം ഉപേക്ഷിക്കൂ';ഷമ്മി