'പികെ ശശിയാണ് മണ്ണാര്‍ക്കാട്ടെ പാണക്കാട് തങ്ങള്‍': ലീഗ് വിട്ട വനിത നേതാവിന്റെ പ്രസംഗം വൈറലാവുന്നു
പാലക്കാട്: മണ്ണാർക്കാട് മുനിസിപ്പാലിറ്റി മുൻ കൗൺസിലരും മുസ്ലിം ലീഗ് നേതാവുമായ ഷഹന കല്ലടി ഉള്‍പ്പടേയുള്ളവര്‍ സി പി എമ്മില്‍ ചേര്‍ന്നു. സൈബര്‍ ലോകത്ത് മുസ്ലിം ലീഗിന്റെ കരുത്തുറ്റ ശബ്ദങ്ങളില്‍ ഒരാള്‍ കൂടിയായിരുന്നു. പാര്‍ട്ടിയിലേക്ക് പുതുതായി വന്നവര്‍ക്ക് സി പി എം മണ്ണാര്‍ക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. സ്വീകരണ യോഗത്തില്‍ ഷഹന കല്ലടി നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്യുന്നുണ്ട്.
'മണ്ണാർക്കാട്ടെ ലീഗിൽ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പികെ ശശിയിലാണ്' എന്നായിരുന്നു ഷഹന കല്ലടിയുടെ പ്രസംഗം. പിക ശശി ഉള്‍പ്പടേയുള്ളവരും വേദിയിലുണ്ടായിരുന്നു. മണ്ണാർക്കാട്ടെ രാഷ്ട്രീയം തീരുമാനിക്കുന്നത് പികെ ശശിയാണെന്നും എല്ലാ രാഷ്ട്രീയപ്പാർട്ടികളും കാര്യങ്ങള്‍ക്കായി അദ്ദേഹത്തെയാണ് ആശ്രയിക്കുന്നതെന്നും ഷഹന കല്ലടി പറഞ്ഞു.
മോഹന്‍ലാല്‍ വിളിച്ച് പറഞ്ഞു: വഴിയില്‍ ആള് കാത്തു നിന്നാണ് ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത്: സേതുലക്ഷ്മി

ഞാന്‍ എങ്ങനെ മുസ്ലീം ലീഗില്‍ നിന്നും സിപിഎമ്മിന്റെ ഈ സ്വീകരണ വേദിയില്‍ എത്തി എന്ന കാര്യത്തില്‍ മണ്ണാര്‍ക്കാട് നിവാസികള്‍ക്ക് ഏറേക്കുറെ സംശയമില്ലാത്ത കാര്യമില്ലെന്ന് പറഞ്ഞുകൊണ്ട് ഷഹന കല്ലടി തന്റെ പ്രസംഗം തുടങ്ങിയത്. ഇക്കാര്യം ഞാന്‍ പ്രതീക്ഷിക്കുന്നതിന് മുമ്പ് തന്നെ മണ്ണാര്‍ക്കാട്ടെ പലരും പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഞാനിക്കാര്യം തീരുമാനിച്ചിരുന്നില്ല. ഒരു രാഷ്ട്രീയക്കാരിയായി വളര്‍ന്ന് വന്ന ആളല്ല ഞാന്‍. സോഷ്യല്‍ സര്‍വീസ് രംഗമായിരുന്നു എന്റെ മേഖല.
ലേഡി ബേഡില്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍: മഞ്ജു വാര്യരുടെ ചിത്രങ്ങള്‍ വൈറലാവുന്നു

എന്റെ പ്രവര്‍ത്തനങ്ങളുടെ തുടക്കം മലപ്പുറത്തെ വീട്ടില്‍ നിന്നായിരുന്നു. സിപിഎം നേതാവായ ടികെ ഹംസ എന്റെ പിതാവിന്റെ സഹോദരനാണ്. അദ്ദേഹമാണ് ഞങ്ങളുടെ കുടുംബത്തിലെ ആദ്യ കമ്മ്യൂണിസ്റ്റുകാരന്. വലത് പക്ഷ രാഷ്ട്രീയത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്ന ഒരു കുടുംബ പാരമ്പര്യത്തില്‍ നിന്നാണ് ഞാന്‍ ഉയര്‍ന്ന് വരുന്നത്. ഒരിക്കലും ഒരു സജീവ രാഷ്ട്രീയക്കാരിയാവണം എന്ന് വിചാരിച്ചിരുന്നില്ല. എന്നാള്‍ അഞ്ച് വര്‍ഷം മുന്‍പ് അത്തരമൊരു സാഹചര്യം ഉയര്‍ന്ന് വന്നപ്പോള്‍ ഞാന്‍ അത് തിരഞ്ഞെടുക്കായായിരുന്നു.

ഞാന്‍ നിലനിന്നിരുന്ന പാര്‍ട്ടിയുടെ ലക്ഷ്യം എന്താണെന്ന് കഴിഞ്ഞ കുറച്ച് കാലമായി ഞാന്‍ വീക്ഷിക്കുയാണ്. ഒരു കൗണ്‍സിലര്‍ എന്ന രീതിയിലേതിനേക്കാള്‍ സൈബര്‍ രംഗത്തെ ശബ്ദം എന്ന നിലയിലാണ് പലരും അറിയപ്പെടുന്നത്. ലീഗിലെ വളര്‍ന്ന് വരുന്ന കുട്ടികള്‍ എല്ലാം തന്നെ നിരാശരാണ്. ആ കുട്ടികള്‍ എല്ലാം കാര്യങ്ങള്‍ എന്നോട് വിളിച്ച് പറയുമ്പോള്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു. അവരുടെ പ്രശ്നം പരിഹരിക്കാന്‍ കഴിയാതെ ഞാന്‍ എങ്ങനെ ഒരു നേതാവായി നില്ക്കും എന്ന ചിന്ത എന്നെ അലട്ടി. അങ്ങനെയാണ് പതിയെ നിശബ്ദതിയിലേക്ക് പോയതെന്നും ഷഹന കല്ലടി പറയുന്നു.

എന്നെപ്പോലെ ഒരാൾക്ക് ഒരു കൂടിന് അകത്തു നിന്നു കൊണ്ട് ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനാകില്ല. അത് ഞാൻ തന്നെയാണ് എന്നെ മനസ്സിലാക്കേണ്ടത് എന്ന് തോന്നി. ആ ബോധത്തോടെയാണ് ഞാൻ ഇവിടെ വന്നത്. അതിൽ എനിക്ക് കുറ്റബോധമില്ല. മണ്ണാർക്കാട് രാഷ്ട്രീയത്തിൽ ഞാൻ കാണുന്നതും അറിയുന്നതും മനസ്സിലാക്കുന്നതും, ലീഗായാലും കോൺഗ്രസായാലും മാർക്സിസ്റ്റ് പാർട്ടിയായാലും മണ്ണാർക്കാടിന്റെ രാഷ്ട്രീയം തീരുമാനിക്കുന്ന് പികെ ശശിയാണ്. ഇത് ഞാനാ പാർട്ടിയിലിരുന്ന് സംസാരിച്ചതാണ്.

ഞാനിരുന്ന പാർട്ടിയിലെ ഉന്നത നേതാക്കൾ പാണക്കാട്ടെ തങ്ങന്മാരാണ്. മണ്ണാർക്കാട്ടെ ലീഗിൽ എനിക്കാ തങ്ങന്മാരെ കാണാൻ കഴിഞ്ഞത് പികെ ശശിയിലാണ്. എല്ലാ കാര്യങ്ങളും ഇവിടെയാണ് തീരുമാനിക്കുന്നത് എന്നറിഞ്ഞപ്പോൾ നേരിട്ടു പോയാൽപ്പോരേ, എന്തിനാണ് അതിന്റെ ഇടയിൽ ഒരാൾ എന്ന് ചിന്തിച്ചു. സഖാവിന്റെ അടുത്ത് നേരിട്ടുവന്ന് കാര്യങ്ങൾ പറഞ്ഞാൽപ്പോരേ? എന്നെപ്പോലെ ഒരാൾക്ക് അതിന് ഇടയിൽ നിൽക്കാൻ ഒരാൾ ആവശ്യമില്ലെന്നും ഷഹന കല്ലടി കൂട്ടിച്ചേര്‍ത്തു.
ഹൊ.. എന്തൊരു ലുക്കാണിത്; അനുപമ പരമേശ്വരന്റെ ചിത്രങ്ങള്‍ വൈറലാവുന്നു