Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്നേഹഭവനിലൂടെ പര്യടനം നടത്തി എംബി രാജേഷ്, മണ്ഡലത്തിൽ പര്യടനം പുരോഗമിക്കുന്നു, വൻ വരവേൽപ്പ്!!

പാലക്കാട്: വല്ലപ്പുഴ കവലയിൽ പര്യടനം നടത്തുന്നതിനിടെ എംബി രാജേഷിനെ സ്നേഹഭവനത്തിലെ കുട്ടികൾ കൈകാണിച്ചുവിളിച്ചു. റോഡിൽ നിന്ന് അല്പം ഉള്ളിലേക്കാണ് സ്നേഹഭവനം ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ. അങ്ങോട്ടുചെന്നപ്പോൾ കുട്ടികളും അധ്യാപകരും ചുറ്റുംകൂടി. മുഹമ്മദ് ബഷീർ രാജേഷിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് വാങ്ങി വായിച്ചു.

എന്നെ മുൻപ് കണ്ടിട്ടുണ്ടെന്നും പ്രസംഗം കേട്ടിട്ടുണ്ടെന്നും പറഞ്ഞു. മറ്റുള്ളവരെയൊക്കെ ഒഴിവാക്കി കുട്ടികൾക്കൊപ്പം നിന്ന് ഒരു സെൽഫി എടുക്കണം എന്നായിരുന്നു ശ്രീലാലിന്റെയും കൂട്ടരുടെയും ആവശ്യം. ഇറങ്ങാൻ നേരത്ത് മുൻപ് അഗളിയിലും ശ്രീകൃഷ്ണപുരത്തും അനുവദിച്ചതുപോലെ ഇവർക്കും ഒരു മൾട്ടി സെൻസറി റൂം വേണമെന്ന ആവശ്യവും അധ്യാപകരും വിദ്യാർത്ഥികളും മുന്നോട്ടുവെച്ചു.

MB Rajesh

വിജയിച്ചാൽ തീർച്ചയായും ഇതിനൊരു പരിഹാരം കാണാമെന്ന ഉറപ്പും നൽകിയാണ് എം.ബി.രാജേഷ് അവിടെ നിന്നും ഇറങ്ങിയത്. പിന്നീട് തിത്തിപ്പടി, ഷൊർണൂർ, കിള്ളിക്കുറുശ്ശി മംഗലം, പഴയലക്കിടി, കിൻഫ്ര പാർക്ക് എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടു. നാളെ കോങ്ങാട്,പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലെ വിവിധ സ്ഥലങ്ങളിൽ വോട്ടർമാരെ കാണും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+