• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

പാലക്കാട് എംബി രാജേഷിന്റെ പര്യടനം തുരുന്നു... കൂടിയാട്ടം കലാകാരൻ പത്മശ്രീ പികെ നാരായണൻനമ്പ്യാരെ എംബി രാജേഷ് കിള്ളിക്കുറുശ്ശി മംഗലത്തെ വീട്ടിലെത്തി സന്ദർശിച്ചു!

  • By Desk

പാലക്കാട്: യശ്ശശ്ശരീരനായ പത്മശ്രീ മാണിമാധവചാക്യാരുടെ മകനും പ്രശസ്ത കൂടിയാട്ടം കലാകാരനുമായ പത്മശ്രീ പി.കെ. നാരായണൻനമ്പ്യാരെ എം.ബി.രാജേഷ് കിള്ളിക്കുറുശ്ശി മംഗലത്തെ വീട്ടിലെത്തി സന്ദർശിച്ചു. അദ്ദേഹത്തോടും കുടുംബാംഗങ്ങളോടും സംസാരിച്ച് ഇറങ്ങാൻ നേരത്താണ് പേരക്കുട്ടിയായ സ്വാതിയെ പരിചയപ്പെട്ടത്. ബിടെക് വിദ്യാർഥിനിയായ സ്വാതിയുടെ കന്നിവോട്ടാണ്.

ജനസേനയുടെ പിന്തുണയോടെ ആന്ധ്രയിലും തെലങ്കാനയിലും ബിഎസ്പി മത്സരിക്കും; പ്രചരണം ഉടന്‍ തന്നെ തുടങ്ങുമെന്ന് മായാവതി

കന്നിവോട്ട് നൽകുമല്ലോ എന്ന് ചോദിച്ചപ്പോൾ കൈ ഉയർത്തി ലാൽസലാം എന്നാണ് മറുപടി പറഞ്ഞത്. പിന്നീട് കടമ്പൂർ വേമഞ്ചേരിമന ഭാസ്‌കരൻ നമ്പൂതിരിപ്പാടിനെ കണ്ടു. അദ്ദേഹത്തിന്റെ മകനും പ്രശസ്തനായ കാണിപ്പയ്യൂരിന്റെ മരുമകനുമായ സ്മിതേഷ് രാജേഷിന്റെ സഹപാഠിയാണ്. ഒന്നിച്ചുള്ള കോളേജ് ജീവിതത്തിന്റെ ഓർമകളിൽ അന്നത്തെ സമരങ്ങളും സൗഹൃദങ്ങളും ഒക്കെ കടന്നുവന്നു.

പിന്നീട് പറളി പഞ്ചായത്തിലെ ലക്ഷം വീടും പാന്തംപാടവും പിന്നിട്ട് കണ്ണോട്ടുകാവെത്തിയപ്പോൾ അമ്പലത്തിലെ പൂജാരി ആയ ആൾ ഓടി അടുത്തെത്തി. അഭിമാനമായ കായിക താരം പി.യു.ചിത്രയുടെ അമ്മാവനായ ശിവരാമനായിരുന്നു അത്. ഒരുപിടി പൂക്കൾ കയ്യിൽ വച്ചു കൊടുത്ത് ഞങ്ങൾക്ക് മറക്കാനാവാത്ത ഉപകാരങ്ങൾ ചെയ്തയാളെ ഞങ്ങൾക്കും മറക്കാനാവില്ലെന്ന് പറഞ്ഞു.

പറളി സഹകരണ ബാങ്ക് ഡയറക്ടർ വാസുദേവന്റെ വീട്ടിലെ കുടുംബയോഗത്തിലേക്കാണ് പിന്നീട് പോയത്. പരിസരത്തെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ യോഗത്തിനെത്തിയിരുന്നു. ഒരോരുത്തരോടും പ്രത്യേകം പ്രത്യേകം രാജേഷ് വോ്ട്ടഭ്യർത്ഥിച്ചു. എടത്തറ. തേനൂർ, എന്നിവിടങ്ങളിലും വോട്ടർമാരെ കണ്ടശേഷം കോങ്ങാട് കൺവെൻഷനിലും പങ്കെടുത്തു.

അവിടെനിന്നും പോയത പുതുപ്പരിയാരത്തെ എഫ്.സി.ഐ. തൊഴിലാളികളെ കാണാനാണ്. എഫ്സിഐ വർക്കേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റ് കൂടിയായ രാജേഷിന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി കെട്ടിവക്കാനുള്ള തുക അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി പിടിലസണ്ണി കൈമാറി. വൈസ്പ്രസിഡന്റ് പി.പുരുഷോത്തമൻ പങ്കെടുത്തു. നാളെ മണ്ണാർക്കാട് നിയോജകമണ്ഡലത്തിലാണ് രാജേഷിന്റെ പര്യടനം.

English summary
MB Rajesh visited Padmasree PK Narayanan Nambiar in Palakkad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more