തൃത്താലയില്‍ ബല്‍റാമിനെ പൂട്ടും, 9 ഇടത്ത് വിജയം ഉറപ്പെന്ന് ഇടത്, 6 പ്രതീക്ഷിച്ച് യുഡിഎഫും
പാലക്കാട്: തൃത്താല ഉള്‍പ്പടെ ശ്രദ്ധേയമായ മത്സരങ്ങള്‍ നടന്ന നിരവധി മണ്ഡലങ്ങല്‍ ഉള്‍പ്പെടുന്ന ജില്ലയാണ് പാലക്കാട്. വോട്ടെടുപ്പ് കഴിഞ്ഞതിന് പിന്നാലെയുള്ള ആദ്യ ദിനങ്ങളില്‍ വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ച എല്ലാ നേതാക്കളുടേയും മുഖത്ത് വോട്ടെണ്ണല്‍ ദിനം അടുക്കുമ്പോള്‍ ആശങ്കയും പ്രകടമാണ്. എത്ര വിലയിരുത്തലുകള്‍ നടത്തിയാലും അടിയൊഴുക്കുകള്‍ എങ്ങനെയൊക്കെ ഉണ്ടായി എന്നതിനനുസരിച്ചാകും ജനവിധി. ഈ അടിയൊഴുക്കല് ഏതെല്ലാം വിധത്തില്‍ എവിടെയൊക്കെ സംഭവിക്കും എന്ന കാര്യത്തില്‍ നേതാക്കള്‍ക്ക് കൃത്യമായ പിടിയില്ല. യുഡിഎഫിനും എല്‍ഡിഎഫിനും പുറമെ ബിജെപിയും ജില്ലയില്‍ ഇത്തവണ ഒന്നിലേറെ മണ്ഡലങ്ങളില്‍ വിജയം പ്രതീക്ഷിക്കുന്നുണ്ട്.
ബംഗാളില്‍ ഏഴാംഘട്ട പോളിങ് പുരോഗമിക്കുന്നു: ചിത്രങ്ങള്‍

കഴിഞ്ഞ തവണ ഇടത്
2016 തിരഞ്ഞെടുപ്പില്‍ ജില്ലയിലെ ആകെയുള്ള 11 സീറ്റില്‍ വലിയ മുന്നേറ്റമായിരുന്നു എല്‍ഡിഎഫ് നടത്തിയത്. 11 ല്‍ എട്ടിടത്തും ഇടത് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ യുഡിഎഫ് വിജയം പാലക്കാട്, മണ്ണാര്‍ക്കാട്, തൃത്താല സീറ്റുകളില്‍ ഒതുങ്ങി. പാലക്കാടും മലമ്പുഴയിലും രണ്ടാമത് എത്താന്‍ കഴിഞ്ഞതാണ് ബിജെപിയുടെ നേട്ടം.

വിജയം തുടരും
ഇത്തവണയും ജില്ലയിലെ മേധാവിത്വം നിലനിര്‍ത്തുമെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. കഴിഞ്ഞ തവണ എട്ട് സീറ്റുകളാണ് ലഭിച്ചതെങ്കില്‍ ഇത്തവണ 9 സീറ്റുകള്‍ ഉറപ്പാണെന്നാണ് എല്‍ഡിഎഫ് അവകാശപ്പെടുന്നത്. പാലക്കാടും മണ്ണാര്‍ക്കാടും മികച്ച മത്സരം നടത്താന്‍ കഴിഞ്ഞെന്നും സിപിഎം വിലയിരുത്തുന്നു.

തൃത്താലയില്‍
ഒറ്റപ്പാലം, നെന്മാറ, മലമ്പുഴ, കോങ്ങാട് പോലുള്ള മണ്ഡലങ്ങളില്‍ മികച്ച മത്സരം നടന്നെങ്കിലും വിജയത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന് സംശയമില്ല. തൃത്താലയില്‍ എംബി രാജേഷിന് ഏറ്റവും അവസാനം മൂവായിരത്തിലേറെ വോട്ടിന്രെ വിജയമാണ് വിലയിരുത്തലുകള്‍ക്ക് ശേഷമുള്ള പാര്‍ട്ടി കണക്ക്.

വോട്ട് കച്ചവടം
ജില്ലയില്‍ പലയിടത്തും ബിജെപി വോട്ടുകള്‍ മറിഞ്ഞതായി സിപിഎം ആരോപിക്കുന്നു. നെന്മാറയില് ബിജെപി വോട്ടുകള്‍ വ്യാപകമായി യുഡിഎഫിന് അനുകൂലമായി പോള്ചെയ്യപ്പെട്ടുവെന്നാണ് സിപിഎം ആരോപണം. ഇതിനുള്ള പ്രത്യുപകാരം മലമ്പുഴയില്‍ ബിജെപിക്ക് ലഭിച്ചു. ഇവിടെ കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് പോയെന്നാണ് എകെ ബാലന് പറഞ്ഞത്.

പാലക്കാട് മണ്ഡലത്തില്‍
പാലക്കാട് നേരിയ മുന്‍തൂക്കം ഇടതുപക്ഷവും കാണുന്നത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനാണ്. പക്ഷെ യുഡിഎഫില്‍ നിന്നും വലിയൊരു വിഹിതം വോട്ട് ബിജെപിയിലേക്ക് പോവുകയും പാര്‍ട്ടി വോട്ടുകള്‍ മുഴുവനായി സമാഹരിക്കാന്‍ സാധിക്കുകയും ചെയ്താല്‍ ഇടത് സ്ഥാനാര്‍ത്ഥി വിജയിച്ച് വരാനുള്ള സാധ്യത വിദൂരമല്ലെന്നും മുന്നണി കണക്ക് കൂട്ടുന്നു.

മറുവശത്ത് യുഡിഎഫും
മറുവശത്ത് യുഡിഎഫും മികച്ച വിജയ പ്രതീക്ഷയിലാണ്. മൂന്ന് സീറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തുന്നതിന് പുറമെ ഒറ്റപ്പാലം, കോങ്ങാട്, നെന്മാറ ഉള്‍പ്പടെ നാലോളം സീറ്റുകള്‍ അധികമായി പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. തിരഞ്ഞെടുപ്പിന് ശേഷമുള്ള വിലയിരുത്തലുകളും ഈ ആത്മവിശ്വാസത്തിന് കരുത്തേകുന്നതാണ്.

ബല്‍റാമിന്
തൃത്താലയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച മത്സരം നടന്നിട്ടുണ്ട്. എന്നാല്‍ അയ്യായിത്തില് കുറയാതെയുള്ള ഭൂരിപക്ഷം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് കണക്ക്. കഴിഞ്ഞ തവണ 10547 വോട്ടിനായിരുന്നു തൃത്താല ബല്‍റാം പിടിച്ചത്. പാലക്കാട് ഷാഫി പറമ്പിലിന് പതിനായിരത്തിന് മുകളിലാണ് ലീഡ് പ്രതീക്ഷിക്കുന്നത്.

മണ്ണാര്‍ക്കാട്
ജില്ലയില്‍ യുഡിഎഫ് ഏറ്റവും വലിയ ലീഡ് പ്രതീക്ഷിക്കുന്ന ഒരു മണ്ഡലം മണ്ണാര്‍ക്കാടാണ്. ഇവിടെ 15000-20000 ഇടയിലുള്ള ഭൂരിപക്ഷം ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഒറ്റപ്പാലത്തും മികച്ച ലീഡില്‍ വിജയിക്കാന്‍ സാധിക്കും. ഏത് സാഹചര്യത്തില്‍ ആറില്‍ കുറയാത്ത സീറ്റുകളില്‍ വിജയിച്ച് കയറുമെന്നാണ് കണക്ക്.

ബിജെപി കണക്കുകള്‍
കഴിഞ്ഞ തവണ രണ്ടാമത് എത്തിയ പാലക്കാട്, മലമ്പുഴ സീറ്റുകളില്‍ ഇത്തവണ വിജയം ഉറപ്പാണെന്നാണ് ബിജെപി അവകാശപ്പെടുന്നത്. പാലക്കാട് ഈ ശ്രീധരന് മുന്നണിക്ക് അതീതമായ പിന്തുണ ലഭിച്ചുവെന്നാണ് കണക്കാക്കുന്നത്. മലമ്പുഴയില്‍ നേരിയ ഭൂരിപക്ഷമെ ലഭിക്കുമെങ്കിലും വിജയം ഉറപ്പാണെന്നാണ് ബിജെപി കണക്ക്.

വരാന്‍ പോവുന്നത്
ഫലം എന്തായാലും അത് മൂന്ന് മുന്നണിയിലും വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കും എന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് ഫലം അനുകൂലമല്ലെങ്കില്‍ നേരത്തെ തന്നെ തലപൊക്കിയ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പൊട്ടിത്തെറിയിലേക്ക് എത്തും. സ്ഥാനാര്‍ത്ഥി ചര്‍ച്ച ഉള്‍പ്പടെ സിപിഎമ്മിലും പ്രശ്നങ്ങള്‍ക്ക് പഞ്ഞമൊന്നും ഉണ്ടായിരുന്നില്ല. തിരഞ്ഞെടുപ്പ് ഫലം ഇടതിന് അനുകൂലമല്ലെങ്കില്‍ സിപിഎമ്മില്‍ പല പ്രമുഖരും മറുപടി പറയേണ്ടി വരും.
ക്യൂട്ട് ലുക്കില്‍ ഗ്ലാമറസായി കിയ; സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് ചിത്രങ്ങള്‍
Recommended Video
-
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ജയിച്ചാല്‍ സിനിമയില്‍ കാണില്ല; രമേഷ് പിഷാരടി രണ്ടും കല്‍പ്പിച്ച്, ഇത്തവണയും പാലക്കാട് തൂക്കും -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ..












Click it and Unblock the Notifications