ദുരിതം പറഞ്ഞ് കമന്റിട്ടു, മണിക്കൂറുകൾക്കുള്ളിൽ നടപടിയുമായി മന്ത്രി എംബി രാജേഷ്, വൈറലായി കുറിപ്പ്
ഒരു കുടുംബത്തിന്റെ ദുരിതം പറഞ്ഞ് മന്ത്രിയുടെ പോസ്റ്റിന് താഴെ പങ്കുവെച്ച കമന്റിന് മണിക്കൂറുകൾക്കുള്ളിൽ നടപടി സ്വീകരിച്ച് മന്ത്രി എംബി രാജേഷ്. അമ്പലപ്പാറയിലുള്ള ഒരു കുടുംബത്തിന് സഹായം തേടി മുരളിയെന്ന ആളായിരുന്നു കമന്റിട്ടത്. ഉടൻ തന്നെ മന്ത്രി കമന്റിന് മറുപടി നൽകുകയായിരുന്നു.സംഭവം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നായിരുന്നു മന്ത്രിയുടെ ഉറപ്പ്. നാല് മണിക്കൂറിൽ തന്നെ നടപടി ഉണ്ടായെന്നും മുരളി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
വേണമെങ്കില്‍ അവഗണിച്ച് കളയാവുന്ന ഒരു കുറിപ്പില്‍ ഇടപെട്ട് ജില്ലാ ഓഫിസറെ തന്നെ നടപടിയെടുക്കാന്‍ ചുമതലപ്പെടുത്തിയത് സര്‍ക്കാർ തങ്ങൾക്ക് പ്രതീക്ഷയാണെന്നും ഇയാൾ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

'ഇടതുപക്ഷം ഹൃദയപക്ഷം എന്നുള്ളത് വെറുമൊരു വാക്കല്ല.. അമ്പലപ്പാറയിലെ കുടുംബത്തിന്റെ ഒരു ബുദ്ധിമുട്ട് ഇന്ന് (01.10.2023) 5 മണിക്ക് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിന്റെ ഫേസ്ബുക്കിൽ ഒരു കുറിപ്പായി ഇട്ടു. മന്ത്രി കാണുമെന്നോ മറുപടി ലഭിക്കുമെന്നോ കരുതിയല്ല, എന്നാൽ 5 മണിക്ക് ഇട്ട പോസ്റ്റിന് 9 മണിയോടെ മന്ത്രിയുടെ മറുപടി വന്നു.
പാലക്കാട് ജില്ലാ ജോയിന്റ് ഡയറക്ടറെ പരിശോധിക്കാനുള്ള ചുമതല കൊടുത്തെന്നു പറഞ്ഞുകൊണ്ട്. വേണമെങ്കിൽ അവഗണിച്ചു കളയാവുന്ന, അവഗണിച്ചാലും ഒന്നും തന്നെ സംഭവിക്കാത്ത ഒരു fb കുറിപ്പിൽ ഇടപെടുകയും ജില്ലാ ഓഫീസറെ തന്നെ ചുമതല പെടുത്തുകയും ചെയ്തപ്പോൾ ഉറപ്പിച്ചു പറയാം ഇതാണ് ഹൃദയപക്ഷം, ഓരോ ഫയലും ഓരോ ജീവിതങ്ങൾ തന്നെയാണെന്ന് മനസിലാക്കി പ്രവർത്തിക്കുന്ന സർക്കാർ.ആ കുടുംബത്തിന്റെ വിഷമത്തിൽ വേണ്ട പരിഹാരം ഉണ്ടാവും എന്നുതന്നെ പ്രതീക്ഷിക്കുന്നു. അഭിവാദ്യങ്ങൾ സഖാവേ. നമ്മളല്ലാതെ മറ്റാര്'












Click it and Unblock the Notifications