പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് സിവില്‍ സ്റ്റേഷനില്‍ മാതൃകാ ഹരിത പോളിങ് ബൂത്ത്; 46.5 ചതുരശ്ര അടിയില്‍ മുളയും ഓലയും ഉള്‍പ്പടെ പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് പോളിങ് ബൂത്ത്!

  • By Desk
Google Oneindia Malayalam News

പാലക്കാട്: ജില്ലയിലെ പ്രകൃതി സൗഹൃദ തിരഞ്ഞെടുപ്പ് വിളിച്ചോതി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ മാതൃകാ ഹരിത പോളിങ് ബൂത്ത് എഡിഎം എന്‍എം മെഹറലി ഉദ്ഘാടനം ചെയ്തു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പെരുമാറ്റച്ചട്ടത്തിലെ പ്രധാന നിര്‍ദേശങ്ങളിലൊന്നായ പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് എന്ന സന്ദേശവുമായാണ് മാതൃകാ ഹരിത പോളിംഗ് ബൂത്ത് ഒരുക്കിയത്.

<strong>നാടും നഗരവും ഇളക്കി സിപിഎം... ആത്മവിശ്വാസത്തോടെ എൻകെ പ്രേമചന്ദ്രന്‍.. എന്തിനോ വേണ്ടി തിളക്കുന്ന ബിജെപി!! 2014ന്റെ ചൂടും ചൂരും ചോരാതെ കൊല്ലം... ഇത്തവണയും ക്ലാസിക്ക് പോരാട്ടം!! വൺഇന്ത്യ സ്പെഷൽ വിശകലനം!!</strong>നാടും നഗരവും ഇളക്കി സിപിഎം... ആത്മവിശ്വാസത്തോടെ എൻകെ പ്രേമചന്ദ്രന്‍.. എന്തിനോ വേണ്ടി തിളക്കുന്ന ബിജെപി!! 2014ന്റെ ചൂടും ചൂരും ചോരാതെ കൊല്ലം... ഇത്തവണയും ക്ലാസിക്ക് പോരാട്ടം!! വൺഇന്ത്യ സ്പെഷൽ വിശകലനം!!

പ്രകൃതിയോടിണങ്ങി തിരഞ്ഞെടുപ്പ് നടത്തുന്നതിനെക്കുറിച്ച് അവബോധം നല്‍കുന്നതിനായി ജില്ല ശുചിത്വ മിഷന്‍റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷനുമായി ചേര്‍ന്നാണ് പ്രകൃതി സൗഹൃദ മാതൃകാ പോളിംഗ് ബൂത്ത് തയ്യാറാക്കിയത്. 46.5 ചതുരശ്ര അടിയില്‍ മുളയും ഓലയും ഉള്‍പ്പടെ പൂര്‍ണമായും പ്രകൃതി സൗഹൃദ ഉല്‍പന്നങ്ങള്‍ ഉപയോഗിച്ചാണ് മാതൃക പോളിംഗ് ബൂത്ത് നിര്‍മിച്ചിരിക്കുന്നത്.

Palakkad map

ഹരിത പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സംശയങ്ങള്‍ തീര്‍ക്കുന്നതിനായി ഹെല്‍പ് ഡെസ്ക് സൗകര്യവും മാതൃകാ ബൂത്തില്‍ ഉണ്ടാവും.വോട്ടിംഗ് യന്ത്രം, വിവിപാറ്റ് എന്നിയുടെ മാതൃകയും, വോട്ടര്‍മാര്‍ക്കുള്ള അറിയിപ്പുകള്‍, ലഘുലേഖ എന്നിവയും ബൂത്തിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. മണ്‍പാത്രത്തില്‍ കുടിവെള്ളം, മുളകൊണ്ട് നിര്‍മ്മിക്കുന്ന ടേബിള്‍, ഇരിപ്പിടങ്ങള്‍ എന്നിവയും ബൂത്തില്‍ സജ്ജമാക്കിയിട്ടുണ്ട്.

ഹരിതകേരളം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ വൈ. കല്യാണ കൃഷ്ണന്‍, ശുചിത്വമിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, ഹരിത കേരളം മിഷന്‍ സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ ഡോ. കെ. വാസുദേവന്‍പിള്ള, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Model green polling booth in Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X