പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എല്ലാ പാര്‍ട്ടികളും തനിക്ക് വേണം, ആരോടും പരിഭവമില്ല, വ്യത്യസ്തനായി പട്ടാമ്പിയിലെ മോഹന്‍ദാസ്!!

Google Oneindia Malayalam News

പട്ടാമ്പി: വീടിന്റെ മതില്‍ രാഷ്ട്രീയക്കാരുടെ പ്രചാരണത്തിനായി എത്ര പേര്‍ വിട്ടുകൊടുക്കും. പലരും മടിക്കുന്ന ഒരു കാര്യമാണത്. പുതിയ മതിലാണെങ്കില്‍ അത് നോക്കുകയേ വേണ്ട. എന്നാല്‍ ഇവിടെ വ്യത്യസ്തനാവുകയാണ് പട്ടാമ്പി സ്വദേശി മോഹന്‍ദാസ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കായി തന്റെ മതില്‍ വിട്ടുകൊടുത്തിരിക്കുകയാണ് അദ്ദേഹം. എന്നാല്‍ ഇത് ഒരു പാര്‍ട്ടിക്ക് മാത്രമല്ല, മൂന്ന് പാര്‍ട്ടികള്‍ക്കായിട്ടാണ് ഈ സ്ഥലം വീതിച്ച് നല്‍കിയിരിക്കുന്നത്. തനിക്ക് എല്ലാവരും വേണമെന്നാണ് മോഹന്‍ദാസ് പറയുന്നത്.

1

ഒരു മുന്നണിയെയും പിണക്കാന്‍ താല്‍പര്യമില്ലെന്ന് മോഹന്‍ദാസ് വ്യക്തമാക്കുന്നു. പട്ടാമ്പി നഗരസഭയിലെ 22ാം ഡിവിഷനിലെ നെയ്‌തേരി റോഡിലാണ് തിരഞ്ഞെടുപ്പ് കാലത്തെ ഈ കൗതുക കാഴ്ച്ചയുള്ളത്. കോവിഡ് കാലത്ത് പ്രകൃതിയോട് ഇണങ്ങിയ പ്രചാരണ മാര്‍ഗങ്ങള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവുമായിട്ടാണ് പട്ടാമ്പിയിലെ പൊതുപ്രവര്‍ത്തകന്‍ കൂടിയായ മോഹന്‍ദാസ് മുന്നണി വ്യത്യാസമില്ലാതെ തന്റെ വീടിന്റെ മതില്‍ ചുവരെഴുതാനായി വിട്ടുകൊടുത്തത്.

പരമാവധി പ്ലാസ്റ്റിക് വസ്തുക്കള്‍ ഒഴിവാക്കാനും പ്രകൃതി സൗഹൃദമായ രീതികള്‍ അവലംബിക്കാനും ഒരു പ്രോത്സാഹനം എന്ന നിലയിലാണ് താന്‍ ഇതിന് മുന്നിട്ടിറങ്ങിയതെന്ന് മോഹന്‍ദാസ് പറയുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നോട് മതില്‍ ചുവരെഴുതാനായി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. ഇതോടെ മൂന്ന് മുന്നണികള്‍ക്കായി മതില്‍ തുല്യമായി വീതിച്ച് നല്‍കുകയായിരുന്നുവെന്ന് മോഹന്‍ദാസ് പറഞ്ഞു. മൂന്ന് പേരുടെയും ഒരുസ്ഥലത്ത് തന്നെ ചുവരെഴുതാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമായി കാണുന്നുവെന്ന് ചുവരെഴുതിയ മണികണ്ഠന്‍ പറയുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: ആരോടും പരിഭവമില്ല, മൂന്ന് മുന്നണികൾക്കും സ്ഥാനമുണ്ട്; വ്യത്യസ്തനായി പട്ടാമ്പി സ്വദേശി മോഹൻദാസ്

മോഹന്‍ദാസിന്റെ മതിലില്‍ പ്രചാരണ വാക്യങ്ങളെഴുതാന്‍ താന്‍ മൂന്ന് പാര്‍ട്ടികളെയും സഹായിച്ചിട്ടുണ്ട്. അത് എന്റെ ആദ്യത്തെ അനുഭവമാണ്. അതിന് നേതൃത്വം നല്‍കിയതും മോഹന്‍ദാസാണെന്ന് മണികണ്ഠന്‍ വ്യക്തമാക്കി. വൃക്ഷത്തൈകളുടെ വലിയ ആരാധകന്‍ കൂടിയാണ് മോഹന്‍ദാസ്. തന്റെ വീട്ടില്‍ പരസ്യത്തിനായി അഭ്യര്‍ത്ഥിച്ച് വന്ന മൂന്ന് മുന്നണികള്‍ക്കും ഓരോ വൃക്ഷത്തൈകള്‍ സമ്മാനമായി നല്‍കിയാണ് മോഹന്‍ദാസ് യാത്രയാക്കിയത്.

English summary
mohandas a man from pattambi gives his wall to 3 parties for campaigning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X