ചികിത്സയുടെ മറവിൽ പീഡനം; വ്യാജ സിദ്ധനെ അറസ്റ്റ് ചെയ്ത് പോലീസ്
പാലക്കാട്; ചികിത്സയുടെ മറവിൽ യുവിതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. ഗുരുവായൂർ സ്വദേശി വടക്കഞ്ചേരി പ്രധാനിയിൽ വിനോദിനെയാണ് (48) അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരായ യുവതിയുടെ പരാതിയിലായിരുന്നു അറസ്റ്റ്.

വടക്കാഞ്ചേരിയിൽ വെച്ചാണ് അന്വേഷണത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത്. മൂന്ന് മാസം മുൻപായിരുന്നു വിനോദിന്റെ അടുത്ത് ചികിത്സ തേടി യുവതി പരാതിയിൽ പറയുന്നു. യുവതിയെ വടക്കഞ്ചേരി വളളിയോട് സുഹൃത്തിന്റെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്ന് പരാതിയിൽ പറയുന്നു. കൂടാതെ പാലക്കാട് ഹോട്ടൽ മുറിയിലും യുവതിയുടെ വീട്ടിലും വെച്ച് പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
ഡിവൈഎസ്പി കെഎം ദേവസ്യ, കുഴൽമന്ദം സിഐ ഇ.പി. രാമദാസ്, എസ്ഐ എം.ആർ. അരുൺകുമാർ എന്നീ ഉദ്യോഗസ്ഥ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications