ശനിയും ഞായറും ക്ഷേത്രങ്ങളിൽ ചടങ്ങുകൾ മാത്രം; പാലക്കാട് ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ
പാലക്കാട്; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു.ഏപ്രിൽ 24, 25 തീയതികളിൽ നടക്കുന്ന ഉത്സവങ്ങൾ പൊതു ജനങ്ങളുടെ പങ്കാളിത്തം പൂർണമായി ഒഴിവാക്കി ക്ഷേത്ര/മതാചാര ചടങ്ങുകളായി മാത്രം നടത്തണം. എല്ലാ ഹോട്ടലുകളിലും രാത്രി 7.30 വരെ മാത്രമെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കുകയുള്ളൂ. രാത്രി 9 വരെ ടേക്ക് എവെ/ പാർസൽ സംവിധാനം അനുവദിക്കും.

കൂടാതെ വലിയ കടകൾ, സൂപ്പർ മാർക്കറ്റുകൾ, മാളുകൾ, തീയേറ്ററുകൾ എന്നിവ രാത്രി 7.30 ന് അടയ്ക്കണം.മിൽമ ബൂത്ത്, ചെറിയ പഴം-പച്ചക്കറി കടകൾ, ചെറിയ പലചരക്ക് കടകൾ, മത്സ്യം -മാംസം വിൽക്കുന്ന ചെറിയ കടകൾ, എന്നിവ രാത്രി 9 വരെ തുറന്ന് പ്രവർത്തിക്കാം. ജില്ലയിൽ
ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന് ജില്ലാ പോലീസ് മേധാവിയെ ചുമതലപ്പെടുത്തിയതായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനും ജില്ലാ കളക്ടറുമായ മ്യൺമയി ജോഷി ശശാങ്ക് അറിയിച്ചു.
ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം
അതേസമയം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. ഇന്നലെ 1518 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 8807 ആയി.
Recommended Video
മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications