പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ഇന്ന് 3000 ത്തിന് മുകളിൽ കൊവിഡ് രോഗികൾ.. 1214 പേർക്ക് സമ്പർക്കത്തിലൂടെ

Google Oneindia Malayalam News

പാലക്കാട് ; ജില്ലയില്‍ ഇന്ന് 3223 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1214 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1984 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 15 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.3000 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

 xcoronavirus32-159

ആകെ 10436 പേർക്ക് പരിശോധന നടത്തിയതിലാണ് 3223 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 30.88 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ജില്ലയിൽ ഇന്ന് 22 കോവിഡ് മരണം സ്ഥിരീകരിച്ചു. 2019 മാർച്ച് മുതൽ ജില്ലയിൽ ആകെ 239 മരണമാണ് ഉണ്ടായിട്ടുള്ളത്.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 24584 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ കോട്ടയം ജില്ലയിലും 3 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി ജില്ലയിലും 7 പേർ കൊല്ലം ജില്ലയിലും 8 പേർ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും 9 പേർ ആലപ്പുഴ ജില്ലയിലും 11 പേർ കോഴിക്കോട് ജില്ലയിലും 24 പേർ തിരുവനന്തപുരം ജില്ലയിലും 57 പേർ എറണാകുളം ജില്ലയിലും 195 പേർ മലപ്പുറം ജില്ലയിലും 90 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.

English summary
more than 3000 covid cases confirmed in palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X