Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞു; സംഭവം പാലക്കാട്

പാലക്കാട്: ഭർത്താവുമായുള്ള തർക്കത്തെ തുടർന്ന് രണ്ടു മാസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് അമ്മ കടന്നു കളഞ്ഞതായി പരാതി. പാലക്കാട് പുതുശ്ശേരി കൂട്ടുപാതയിലാണ് സംഭവം. സ്ത്രീ അസം സ്വദേശിയാണ്. ലോട്ടറി വിൽപ്പനക്കാരിയാണ് കുഞ്ഞിനെ കണ്ടത്. പോലീസ് എത്തി കുഞ്ഞിനെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി.

ഒരു വർഷം മുമ്പാണ് തൊഴിൽ അന്വേഷിച്ച് അസം സ്വദേശികളായ ദമ്പതികൾ പാലക്കാട് കൂട്ടുപാതയിലെത്തിയത്. രണ്ട് മാസം മുൻപാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. തുടർന്ന് രണ്ട് പേർക്കും ജോലിക്ക് പോകാനും കുട്ടിയെ പരിചരിക്കാനും സാധിക്കാതെ വന്നതോടെ കുട്ടിയെ വിൽക്കാൻ ഇവർ മുൻപ് ശ്രമം നടത്തിയിരുന്നു. നാലായിരം രൂപ വാങ്ങി കുട്ടിയെ കൊടുക്കാനാണ് ശ്രമിച്ചത്. എന്നാൽ ഇത് സംബന്ധിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചു. തുടർന്ന് ഇരുവരേയും പോലീസ് കസ്റ്റഡിയിൽ എടുത്തു. . പിന്നീട് കുഞ്ഞിനെ പരിചരിക്കാമെന്ന് എഴുതി നൽകിയതോടെയാണ് അന്ന് ഇരുവരേയും പോലീസ് വെറുതെ വിട്ടത്.

 police-17

സംഭവം നടന്ന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ വീണ്ടും കുഞ്ഞിനെയും ഉപേക്ഷിച്ച് അമ്മ കടന്നുകളഞ്ഞത്. കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഇവർ താമസിക്കുന്ന കെട്ടിടത്തിന് താഴെയുള്ള ലോട്ടറി വിൽപനക്കാരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ പോലീസ് എത്തി കുഞ്ഞിനെ ശിശുസംരക്ഷണ സമിതി ഉത്തരവു പ്രകാരം മലമ്പുഴ ആനന്ദ് ഭവനിലേക്ക് മാറ്റി. കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+