തൃത്താലയിൽ അമ്മയും രണ്ട് മക്കളും വീട്ടുവളപ്പിലെ കിണറ്റിൽ മരിച്ച നിലയിൽ
പാലക്കാട്; തൃത്താലയിൽ വീട്ടുവളപ്പിലെ കിണറ്റിൽ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി.തൃത്താല പട്ടിത്തറയിൽ കുട്ടിഅയ്യപ്പന്റെ മകൾ ശ്രീജ,(28) മക്കളായ അഭിഷേക് (6), അഭിനവ്(4) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയോടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി മുതൽ ശ്രീജയേയും മക്കളേയും കാണാനില്ലെന്ന് കാണിച്ച് വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടിരുന്നു. രാത്രിയിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്ന് രാവിലെ ശ്രീജയുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തുടർന്ന് തൃത്താല പൊലീസും, ഫയർ ഫോഴ്സും സ്ഥലത്തെത്തി കിണറ്റിലിറങ്ങി നടത്തിയ പരിശോധനയിലാണ് ശ്രീജയുടേയും രണ്ടാമത്തെ കുട്ടിയുടേയും മൃതദേഹം കണ്ടെത്തിയത്.
ആത്മഹത്യയാണെന്നാണ് പ്രാഥമിക വിവരം. മേഴത്തൂർ സ്വദേശി യതീന്ദ്രനാണ് ശ്രീജയുടെ ഭർത്താവ്. എന്നും ഇയാളും ശ്രീജയുമായി വഴക്കിടാറുണ്ടെന്ന് പരിസരവാസികൾ പറഞ്ഞു. നാല് മാസങ്ങൾക്ക് മുൻപ് യതീന്ദ്രനുമായി പിരിഞ്ഞ് സ്വന്തം വീട്ടിലായിരുന്നു ശ്രീജ കഴിഞ്ഞിരുന്നത്.












Click it and Unblock the Notifications