അമ്മേ... ഇങ്ങനെ സ്‌നേഹിച്ച് സ്വയം മരിക്കല്ലേ...
പാലക്കാട്: അമ്മയ്ക്ക് മക്കളോടുള്ള സ്‌നേഹത്തെ വേറെ ഒന്നിനോടും ഉപമിയ്ക്കാന്‍ പറ്റില്ല. എന്നാല്‍ ആ സ്‌നേഹം പലപ്പോഴും അതിര് കടക്കാറുണ്ടെന്ന് പലരും പറയാറുണ്ട്. എന്നാല്‍ പാലക്കാട്ട് നിന്നുള്ള ഈ വാര്‍ത്ത കേട്ടാല്‍ ആരുടേയും കണ്ണ് നിറയും.
കുട്ടിയ്ക്ക് കുത്തിവപ്പെടുക്കുന്നത് കണ്ട് അമ്മ കുഴഞ്ഞുവീണ് മരിച്ചു എന്ന വാര്‍ത്തയാണ് പാലക്കാട് നിന്ന് വരുന്നത്. എഴക്കോട് സ്വദേശി ജയറാമിന്റെ ഭാര്യ പ്രിയയാണ് മരിച്ചത്.

പാലക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രയിലായിരുന്നു സംഭവം. ഒന്നരവയസ്സുകാരിയായ ഏകമകള്‍ ശ്രവ്യയുമായി ആശുപത്രിയില്‍ എത്തിയതായിരുന്നു പ്രിയ. കഴിഞ്ഞ ശനിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുഞ്ഞിന് കുത്തിവപ്പെടുക്കാന്‍ വേണ്ടി പ്രിയയുടെ മടിയില്‍ ഇരുത്തിയിരിക്കുകയായിരുന്നു. കുത്തിവപ്പെടുക്കുന്നതിനിടെ കുട്ടിയുടെ കൈയ്യില്‍ നിന്ന് രക്തം വന്നു. ഇത് കണ്ടതോടെ പ്രിയ കുഴഞ്ഞ് വീണു. ഉടന്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മറ്റ് അസുഖങ്ങളൊന്നും പ്രിയക്ക് ഉണ്ടായിരുന്നും ഇല്ല .
എന്തായാലും മകളുടെ അസുഖം ഭേദമായി ആശുപത്രി വിട്ടു, പക്ഷേ അമ്മ അപ്പോഴേയ്ക്കും ഈ ലോകം തന്നെ ഉപേക്ഷിച്ച് പോയിക്കഴിഞ്ഞിരുന്നു .












Click it and Unblock the Notifications