അമ്മ മകനെ ദൈവത്തിന് ബലി നല്‍കിയ സംഭവം; വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് പൊലീസ്
പാലക്കാട്: പാലക്കാട് അറ് വയസുകാരനായ മകനെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് പൊലീസ്. അമ്മ മകനെ ദൈവത്തിന് ബലി നല്‍കിയതാണെന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തീവ്ര മത വിശ്വാസികള്‍ക്ക് പങ്കുണ്ടോ എന്നതാണ് പൊലീസ് പ്രധാനമായും പരിശോധിക്കുന്നത്. മദ്രസ അധ്യാപികയായ ഷഹീദ അംഗമായ ചില വാട്‌സാപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ഇതുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

പ്രാര്‍ത്ഥനയ്ക്കിടെ ഉള്‍വിളിയുണ്ടായതാണ് കൃത്യത്തിന് പ്രേരിപ്പിച്ചതെന്നായിരുന്നു ഷഹീദ പൊലീസിന് നല്‍കിയ മൊഴി. ദൈവ പ്രീതിക്കായി കുട്ടിയെ ബലി നല്‍കുകയായിരുന്നെന്ന് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് മാസം ഗര്‍ഭിണിയായ ഷഹീദ ഇവരുടെ മൂന്നാമത്തെ കുട്ടിയെയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. കള്ളിക്കാട് ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു കൊല്ലപ്പെട്ട അമില്‍.
കൊലപാതകത്തിന് ശേഷം അമ്മ തന്നെയാണ് വിവരം പൊലീസിനെ അറിയിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞിരുന്നു. ഉറങ്ങിക്കിടക്കുന്നതിനിടെ ആദിലിന്റെ കാല്‍ കെട്ടി വീട്ടിലെ ശുചിമുറിയില്‍ എത്തിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു. കാലുകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കഴിഞ്ഞ ദിവസം ഷാഹിദ അടുത്തുള്ള വീട്ടില്‍ നിന്ന് ജനമൈത്രി പൊലീസിന്റെ നമ്പര്‍ വാങ്ങിയിരുന്നു. കൊലപാതകം നടന്നത് ഭര്‍ത്താവോ മറ്റ് മക്കളോ അറിഞ്ഞിരുന്നില്ല. ഇവര്‍ രണ്ട് പേരും മറ്റൊരു മുറിയിലാണ് കിടന്നത്. ടാക്‌സി ഡ്രൈവറാണ് ഭര്‍ത്താവ് സുലൈമാന്‍.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
ഷഹീദയ്ക്ക് കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കൊല്ക്ക് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. വീട്ടിലെ കത്തിക്ക് മൂര്‍ച്ചയില്ലെന്ന് പറഞ്ഞ് പുതിയ കത്തി വാങ്ങിപ്പിച്ചിരുന്നു. ഇത് ഉപയോഗിച്ചാണ് കൊലനടത്തിയത്.












Click it and Unblock the Notifications