പാലക്കാട് സിനിമ സ്റ്റൈലിൽ കാർ പിന്തുടർന്ന് കവർച്ച; മോഷ്ടിച്ചത് 45 ലക്ഷം രൂപ
പാലക്കാട്: വല്ലപ്പുഴയിൽ കോയമ്പത്തൂർ സ്വദേശികളുടെ കാര്‍ പിന്‍തുടര്‍ന്ന് മോഷണം. കാറിൽ നിന്ന് നാല്പത്തഞ്ച് ലക്ഷം രൂപയാണ് അക്രമി സംഘം കവർന്നത്.
വല്ലപ്പുഴ ചൂരക്കോട് വെവെച്ച് ബുധനാഴ്ച രാവിലെയായിരുന്നു സംഭവം.
ഇന്നോവ കാറിലായിരുന്നു അക്രമി സംഘം എത്തിയത്. വാഗനാർ കാറിലായിരുന്നു കോയമ്പത്തൂർ സ്വദേശികൾ യാത്ര ചെയ്തത്. അക്രമികൾ ഏറെ നേരം വാഹനം പിന്തുടർന്ന് കോയമ്പത്തൂർ സ്വദേശികളെ മര്‍ദ്ദിച്ച ശേഷം കടന്നുകളഞ്ഞു. ഇവർ രണ്ട് കാറുകളിലായാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

റിയല്‍ എസ്റ്റേറ്റ് ബിസിനസിനായാണ് പണവുമായി യാത്ര ചെയ്തിരുന്നതെന്ന് കോയമ്പത്തൂർ സ്വദേശികൾ പോലീസിന് മൊഴി നൽകി.പരിശോധനയിൽ സംഭവം നടന്ന സ്ഥലത്ത് നിന്ന് എട്ട് കിമി അകലെ വാഗനാർ കാര്‍ ഉപേക്ഷിച്ച നിലയില്‍ പോലീസ് കണ്ടെത്തി. കാര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത് പരിശോധിച്ച് വരികയാണ്. ആക്രമിച്ച് പണം തട്ടിയവരെ കണ്ടെത്താൻ വ്യാപക തിരച്ചിൽ നടത്തുന്നതായി പട്ടാമ്പി പോലീസ് അറിയിച്ചു. സമീപ പ്രദേശങ്ങളിലെ സി സി ടി വി ക്യാമറകൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പണത്തിന്റെ ഉറവിടം സംബന്ധിച്ചും അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications