പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്ത് രാഷ്ട്രീയമാണിത്? പിന്നില്‍ കോണ്‍ഗ്രസ്... വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം ലീഗിന് വേണ്ട- ബാലന്‍

  • By Desk
Google Oneindia Malayalam News

പാലക്കാട്: വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിക്കാനുള്ള മുസ്ലിം ലീഗ് തീരുമാനം പുനഃപ്പരിശോധിക്കണമെന്ന് മന്ത്രി എകെ ബാലന്‍. കോണ്‍ഗ്രസ് സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ഈ തീരുമാനം. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം മുന്നേറ്റം നടത്തുമോ എന്ന ആശങ്കയാണ് കോണ്‍ഗ്രസിന്. എന്ത് രാഷ്ട്രീയമാണിത്. ഇത്തരം സംഘടനകളുമായി ചേരുന്നത് എന്തിനാണ്. ഈ തീരുമാനം കാരണം മുസ്ലിം ലീഗ് വലിയ വില കൊടുക്കേണ്ടി വരും. ശിഹാബ് തങ്ങളുടെ പാരമ്പര്യത്തിന് എതിരായ തീരുമാനമാണ് മുസ്ലിം ലീഗ് എടുത്തിരിക്കുന്നതെന്നും എകെ ബാലന്‍ പറഞ്ഞു.

18

Recommended Video

cmsvideo
അടപടലം തേഞ്ഞൊട്ടിയ മുല്ലപ്പള്ളി രാമചന്ദ്രൻ | Oneindia Malayalam

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരണം പരിഗണനയിലുണ്ടെന്ന് മുസ്ലിം സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട സിപിഎമ്മിന്റെ പ്രചാരണം ദുരുദ്ദേശത്തോടെയുള്ളതാണെന്നും മജീദ് ആരോപിച്ചു. മുമ്പ് പല തിരഞ്ഞെടുപ്പുകളിലും സിപിഎം വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സഹകരിച്ചിട്ടുണ്ട്. അപ്പോള്‍ വര്‍ഗീയത അവര്‍ കണ്ടിരുന്നില്ല. ഇടതുമുന്നണിക്ക് പുറത്തുള്ള പാര്‍ട്ടികളുമായി വെല്‍ഫെയര്‍ പാര്‍ട്ടി സഹകരിക്കുമ്പോള്‍ മാത്രമാണ് സിപിഎം വര്‍ഗീയ പാര്‍ട്ടി എന്ന ആരോപണം ഉന്നയിക്കുന്നതെന്നു മജീദ് പറഞ്ഞു.

സൗദിയുടെ മുഖംമാറ്റിയ ഭരണാധികാരി; 35കാരന്റെ അമ്പരപ്പിക്കും വളര്‍ച്ച, മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച്സൗദിയുടെ മുഖംമാറ്റിയ ഭരണാധികാരി; 35കാരന്റെ അമ്പരപ്പിക്കും വളര്‍ച്ച, മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച്

യുഡിഎഫിന്റെ നയങ്ങളുമായി യോജിച്ചുപോകുന്ന പാര്‍ട്ടികളോട് സഹകരണം മുസ്ലിം ലീഗിന്റെ പരിഗണനയിലുണ്ട്. അവരുമായി സഖ്യമാകാമെന്നാണ് ലീഗ് നിലപാട് എന്നും കെപിഎ മജീദ് വ്യക്തമാക്കി. കഴിഞ്ഞദിവസം പികെ കുഞ്ഞാലിക്കുട്ടി എംപിയും സമാനമായ നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ സിപിഎം മലപ്പുറത്തും രംഗത്തുവന്നിരുന്നു.

'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും'ചര്‍ച്ചയ്ക്കിടെ ചതി': ചൈനയുടെ രഹസ്യനീക്കം, യുദ്ധവിമാനങ്ങളും ബോംബറുകളും, ഒരുങ്ങി ഇന്ത്യയും

English summary
Muslim League-Welfare Party tie in: Minister AK Balan Reply
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X