പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹക്കീം പട്ടാമ്പി ലീഗ് വിട്ട് സിപിഎമ്മില്‍; കോണ്‍ഗ്രസിന്‍റെ വ്യാജ പ്രാചരണവും ലീഗിന്‍റെ മൗനവും

Google Oneindia Malayalam News

പാലക്കാട്: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന്‍റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ വ്യാജ പ്രചാരണം നടത്തിയതിലും പാര്‍ട്ടിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിലും പ്രതിഷേധിച്ച് ഹക്കീം പട്ടാമ്പി മുസ്ലിം ലീഗ് വിട്ട് ഡിവൈഎഫ്ഐയില്‍ ചേര്‍ന്നു. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ സെക്രട്ടറി ടിഎം ശശിയുടെ നേതൃത്വത്തില്‍ ഹക്കീം പട്ടാമ്പിക്ക് സ്വീകരണം ഒരുക്കി.
ഫോട്ടോ തെറ്റാണെന്ന് ബോധ്യമായിട്ടും അത് തിരുത്താതെ വീണ്ടും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. കോൺഗ്രസ്‌ ന്റെ ഈ നുണപ്രചാരണത്തിലും അതിൽ ലീഗിന്‍റെ മൗനത്തില്‍ മനം നൊന്തുമാണ് ഹക്കീം ലീഗ് വിട്ടതെന്ന് ഡിവൈഎഫ് നേതാക്കള്‍ പറഞ്ഞു.

വ്യാജ പ്രചാരണം

വ്യാജ പ്രചാരണം

നേരത്തെ സിപിഎം പ്രവര്‍ത്തകനായ ഹക്കീം പട്ടാമ്പി പിന്നീട് ലീഗില്‍ ചേര്‍ന്നിരുന്നു. യൂത്ത് ലീഗ് മുതുതല പഞ്ചായത്ത്‌ പ്രവർത്തകസമിതി അംഗവും, കൊടുമുണ്ട ശാഖാ വൈസ് പ്രസിഡന്റ് മായ ഹക്കീം പട്ടാമ്പിയുടെ സിപിഎം കാലത്തെ ചിത്രങ്ങള്‍ ഉപയോഗിച്ചായിരുന്നു വ്യാജ പ്രചാരണം.

പരാതി നൽകി

പരാതി നൽകി

ഇത്തരം പ്രചരണത്തിനെതിരെ പട്ടാമ്പി പോലീസിൽ പരാതി നൽകുകയും മാധ്യമങ്ങളിലൂടെ എൻ്റെ നിരപരാതിത്വം തെളിയിക്കാൻ ശ്രമം നടത്തുകയും ചെയ്തു വരികയാണ്. അതിനു ശേഷവും കോൺഗ്രസ്സിൻ്റെ ഔദ്യോഗിക വക്താക്കൾ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ എൻ്റെ ഫോട്ടോ ഉയർത്തിക്കാട്ടുകയും അപമാനിക്കുകയും ചെയ്യുകയാണെന്ന് ലീഗില്‍ നിന്നുളള രാജിക്ക് പിന്നാലെ ഹക്കീം പട്ടാമ്പി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

സൈബർ ഇടങ്ങളിൽ

സൈബർ ഇടങ്ങളിൽ

പ്രിയപ്പെട്ട സുഹ്യത്തുക്കളേ..
എൻ്റെ പേര് ഹക്കീം പട്ടാമ്പി. മുതുതല പഞ്ചായത്തിലെ യൂത്ത് ലീഗ് പഞ്ചായത്ത് വർക്കിംഗ് കമ്മിറ്റി അംഗവും കൊടുമുണ്ട ശാഖ വൈസ് പ്രസിഡൻ്റുമായിരുന്നു. സൈബർ ഇടങ്ങളിൽ ലീഗിനും യുഡിഎഫിനും വേണ്ടി സമീജവമായി പ്രവർത്തിക്കുന്ന ഒരാളുമായിരുന്നു.

വെഞ്ഞാറമൂട്

വെഞ്ഞാറമൂട്

തിരുവനന്തപുരം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് ശേഷം സെപ്തംബർ 1 മുതൽ സോഷ്യൽ മീഡിയയിൽ യുഡിഎഫ് അനുകൂല ഫെയ്സ് ബുക്ക് വാട്സപ്പ് നവ മാധ്യമങ്ങളിൽ കൊലപാതകത്തിൽ പ്രതിയാണെന്നതരത്തിൽ ഞാൻ സി പി എം പ്രവർത്തകനായിരുന്ന സമയത്തെ ഫോട്ടോ പ്രചരിപ്പിച്ചു വരികയാണ്. കൊലപാതകത്തിന് പിന്നിൽ സി പി എമ്മുകാരാണെന്ന് വരുത്തി തീർക്കാനായി നടത്തുന്ന ശ്രമങ്ങളാണ് നടന്നു വരുന്നത്.

ചാനൽ ചർച്ചകളിലും

ചാനൽ ചർച്ചകളിലും

ഇത്തരം പ്രചരണത്തിനെതിരെ പട്ടാമ്പി പോലീസിൽ പരാതി നൽകുകയും മാധ്യമങ്ങളിലൂടെ എൻ്റെ നിരപരാതിത്വം തെളിയിക്കാൻ ശ്രമം നടത്തുകയും ചെയ്തു വരികയാണ്. അതിനു ശേഷവും കോൺഗ്രസ്സിൻ്റെ ഔദ്യോഗിക വക്താക്കൾ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ എൻ്റെ ഫോട്ടോ ഉയർത്തിക്കാട്ടുകയും അപമാനിക്കുകയും ചെയ്യുകയാണ്.

ഇടപെടലുകള്‍ ഉണ്ടായില്ല

ഇടപെടലുകള്‍ ഉണ്ടായില്ല


എൻ്റെ കുടുംബ ജീവിതത്തേയും വ്യക്തി ജീവിതത്തേയും ഗുരുതരമായി ബാധിക്കുന്ന രീതിയിലുള്ള ഈ വിഷയം എൻ്റെ പാർട്ടി നേതൃത്വത്തെ ഗൗരവം പലതവണ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടും രാഷ്ട്രീയ തിരിച്ചടി ഭയന്ന് വേണ്ട വിധത്തിലുള്ള ഇടപെടലുകൾ നടത്താൻ തയ്യാറായില്ല.

പാർട്ടി സഖാക്കളും ഡിവൈഎഫ്ഐയും

പാർട്ടി സഖാക്കളും ഡിവൈഎഫ്ഐയും

മാനസികമായി തകർന്നിരിക്കുന്ന ഇത്തരമൊരു അവസ്ഥയിൽ എനിക്ക് പിന്തുണമായി വന്ന് നവ മാധ്യമങ്ങളിലും ചാനലുകളിലും എനിക്ക് വേണ്ടി സംസാരിക്കുന്നതിനും അപവാധ പ്രചരണങ്ങൾ പ്രതിരോധിക്കുന്നതിനും മുന്നിട്ടിറങ്ങിയത് മുതുതലയിലെ സിപിഎം പാർട്ടി സഖാക്കളും ഡിവൈഎഫ്ഐ നേതൃത്വവുമാണ്..

കാണാതെ പോകാൻ കഴിയില്ല

കാണാതെ പോകാൻ കഴിയില്ല

കോയ പട്ടാമ്പി സിപിഎം മുതുതല എല്‍സി സെക്രട്ടറി എം ശങ്കരൻ കുട്ടി.. എല്‍സി മെമ്പർ ഉണ്ണികൃഷ്ണന്‍. സഖാവ് പിഡി സുഭീഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സഖാവ് രതീഷ്.. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടിഎം ശശി.. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് സുമോദ് തുടങ്ങിയവർ നൽകിയ നൽകിയ പൂർണ്ണ പിന്തുണ എനിക്ക് കാണാതെ പോകാൻ കഴിയില്ല.

മൗനം പാലിച്ചപ്പോൾ

മൗനം പാലിച്ചപ്പോൾ

ജീവിതത്തിൽ ഏറ്റവും വിഷമകരമായ ഒരു സന്ദർഭം നേരിടേണ്ടി വന്നപ്പോൾ താങ്ങായി നിൽക്കേണ്ട ലീഗ് നേതൃത്വം മൗനം പാലിച്ചപ്പോൾ കരുതലായി നിന്നവർക്കൊപ്പം ചേർന്ന് പോകാനാണ് എനിക്ക് താല്പര്യം... ഏതു ഘട്ടത്തിലും കൂടെ നിൽക്കുമെന്ന് കരുതിയവർ ബോധപൂർവ്വം മാറി നിന്നപ്പോൾ കൂടെ നിന്നതും തനിക്കു നേരെ അപവാദ പ്രചരണങ്ങളെ പ്രതിരോധിച്ചതും കഴിഞ്ഞ കുറച്ചു കാലം രാഷ്ട്രീയ എതിരാളികളായി കണ്ടിരുന്ന ഇടതുപക്ഷ സുഹൃത്തുകളാണ്. പ്രതിസന്ധി വരുമ്പോൾ കൂടെ നിൽക്കുന്നവരാണ് യഥാർത്ഥ സുഹ്യത്തുക്കളെന്ന് ബോധ്യമാകുന്നു...

 മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു മധ്യപ്രദേശില്‍ ബിജെപിക്ക് വന്‍ തിരിച്ചടി; നിരവധി നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

English summary
muslim youth league leader hakkim pattambi joins cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X