'ഞങ്ങളുടെ പെങ്ങളൂട്ടി കലക്കി'; നബിദിന റാലിയില്‍ പാട്ടുപാടി രമ്യ ഹരിദാസ് എംപി, വൈറലായി വിഡിയോ
പാലക്കാട്: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമായ നബിദിനം ആഘോഷിക്കുകയാണ് ലോകത്തെ ഇസ്ലാം മത വിശ്വാസികള്‍. വിപുലമായ പരിപാടികളാണ് വിവിധ സ്ഥലങ്ങളില്‍ നടക്കുന്നത്. ലോകമൊട്ടുക്കുമുള്ള മുസ്ലിംഭരണകൂടങ്ങളും, സംഘടനകളും കൂട്ടങ്ങളും വ്യക്തികളുമൊക്കെ മീലാദുന്നബി സംഘടിപ്പിക്കാറുണ്ട്.

ഖുറാന്‍ പാരായണം സ്വലാത്തുകള്‍, ഇസ്ലാമിക കലാ സദസ്സുകള്‍ , നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കല്‍, ദരിദ്രര്‍ക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധര്‍മ്മങ്ങള്‍ , ഘോഷയാത്രകള്‍ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷ പരിപാടികള്‍ നടക്കാറുള്ളത്.

എന്നാല്‍ ഇപ്പോഴിതാ നബി ദിനാഘോഷവുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നബി ദിന റാലിയില്‍ രമ്യ ഹരിദാസ് എം പി ഗാനം ആലപിക്കുന്ന വീഡിയോയാണിത്. തന്റെ മണ്ഡലത്തില്‍ നടന്ന ഒരു പരിപാടിയിലാണ് രമ്യ ഹരിദാസ് ഗാനം ആലപിക്കുന്നതെന്നാണ് കരുതുന്നത്.

അതിമനോഹരമായാണ് എം പി ഗാനം ആലപിക്കുന്നത്. വിദ്യാര്‍ത്ഥികളും ചുറ്റും ആളുകളുമൊക്കെ നിറഞ്ഞ സ്ഥലത്തായിരുന്നു എം പിയുടെ ഗാനാലാപനം. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ എം പി അഭിനന്ദിച്ച് രംഗത്തെത്തുന്നത്.

നമ്മുടെ എം പി അതിമനോഹരമായി പാടിയെന്നാണ് പലരും കമന്റ് ചെയ്യന്നത്. ഇങ്ങനെയുള്ള അനുഭവങ്ങള്‍ വല്ലാത്തൊരു അനുഭൂതി അഭിനന്ദനങ്ങള്‍ അറിയിക്കുന്നു മതസൗഹാര്‍ദ്ദം നിലനില്‍ക്കട്ടെ എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ആ മണ്ഡലത്തില്‍ നിന്ന് കിട്ടിയ നല്ലൊരു എംപി രമ്യ ഹരിദാസ് . എല്ലാവര്‍ക്കും നബിദിനാശംസകള്‍ എന്ന് മറ്റൊരാളും കമന്റ് ചെയ്തു.

ചില കമന്റുകള്‍ ഇങ്ങനെയാണ്, നമ്മുടെ നാട് എന്നും ഇങ്ങിനെ ആയിരിക്കണം ജാതിയും മതവും പറയാത്ത ഒരു നാട്... പിന്നെ എന്തിനാ വേറൊരു സ്വര്‍ഗം, ഒരുപാട് സന്തോഷം നബിദിന ആഘോഷത്തില്‍ കേരളത്തിന്റെ പെങ്ങളുടി കേരള നാട്ടിന്റെ അഭിമാനം. ഇതാണ് നമ്മുടെ കേരളം എന്തോരു മനോഹരമാണ് ഇ വര്‍ഷത്തെ ഏറ്റവും നല്ല നബിദിനം ആഘോഷം ഇ മഹല്ല് കൊണ്ടുപോയി .

ക്രിസ്തുവര്ഷം 571 ഏപ്രില്‍ 21 ന് പുലര്‍ച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും അറുപത്തിമൂന്നാം വയസ്സില്‍ ഇതെ ദിവസം തന്നെയാണ്. ഹിജ്ര വര്‍ഷം റബീഉല്‍ അവ്വല്‍ 12നാണ് നബിദിനം. പ്രവാചകന്‍ മുഹമ്മദിന്റെയോ അനുചരരുടെയോ ജീവിത കാലത്ത് ഇത്തരം ആചാരങ്ങള്‍ നടന്നിട്ടില്ലാത്തതിനാല്‍ മൗലിക വാദികള്‍ നബിദിനം നിഷിദ്ധമാണെന്നു വിശ്വസിക്കുന്നവരാണ്.












Click it and Unblock the Notifications