Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്ര മോദിയുടെ ഡിഗ്രി, ചായ വിറ്റ റെയില്‍വെ സ്‌റ്റേഷന്‍... വിശദീകരിച്ച് സന്ദീപ് വാര്യര്‍

പാലക്കാട്: ഏറെ കാലമായി ബിജെപിയുടെ രാഷ്ട്രീയ എതിരാളികള്‍ ഉന്നയിക്കുന്ന സുപ്രധാന ചോദ്യങ്ങള്‍ക്ക് മറുപടിയുമായി സന്ദീപ് വാര്യര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത, മോദി ചായ വിറ്റുവെന്ന് പറയുന്ന റെയില്‍വെ സ്റ്റേഷന്‍ എന്നീ ചോദ്യങ്ങളിലാണ് ബിജെപി നേതാവ് വിശദീകരണവുമായി രംഗത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ചാനല്‍ ചര്‍ച്ചയിലെ കാര്യങ്ങള്‍ സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അടുത്തിടെ എഎപി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ ഈ ചോദ്യം ഉന്നയിച്ച് കോടതിയെ സമീപിച്ച വേളയില്‍ ഗുജറാത്ത് കോടതി പിഴ വിധിച്ചത് വലിയ വാര്‍ത്തയായിരുന്നു. അനാവശ്യമായ ഉദ്ദേശത്തോടെയാണ് കെജ്രിവാള്‍ കോടതിയെ സമീപിച്ചത് എന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ ഇതിന് ശേഷം സോഷ്യല്‍ മീഡിയ വഴിയും കെജ്രിവാള്‍ ആവശ്യം ഉന്നയിച്ചു.

s

കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ സിപിഎം പ്രതിനിധി ഉന്നയിച്ച ചോദ്യങ്ങള്‍ക്കാണ് സന്ദീപ് വാര്യര്‍ മറുപടി നല്‍കുന്നത്. ഡല്‍ഹി യൂണിവേഴ്‌സിറ്റി ഇക്കാര്യത്തില്‍ നേരത്തെ വ്യക്തത വരുത്തിയതാണെന്ന് അദ്ദേഹം പറയുന്നു. മോദി ചായ വിറ്റുവെന്ന് പറയുന്ന റെയില്‍വെ സ്റ്റേഷന്‍ അന്ന് ഇല്ലായിരുന്നുവെന്ന ആരോപണത്തിനും സന്ദീപ് മറുപടി നല്‍കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

പ്രധാനമന്ത്രിയുടെ ഡിഗ്രി ഏത് യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് ? പ്രധാനമന്ത്രി ചായ വിറ്റ റെയില്‍വേ സ്റ്റേഷന്‍ ഏതാണ്? ഇന്നലെ മാതൃഭൂമിയില്‍ സിപിഎം പ്രതിനിധി ഉന്നയിച്ച ഡിവൈഎഫ്‌ഐയുടെ 'അതീവ പ്രാധാന്യമുള്ള ' ചോദ്യങ്ങള്‍ ഇത് രണ്ടുമാണ്.

2016 ല്‍ തന്നെ ഡല്‍ഹി യൂണിവേഴ്‌സിറ്റി രജിസ്ട്രാര്‍ പ്രധാനമന്ത്രിയുടെ ഡിഗ്രി സംബന്ധിച്ച ആധികാരികത വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ലിൃീഹാലി േിൗായലൃ അടക്കം ഡിയു പുറത്ത് വിട്ടതുമാണ്. നരേന്ദ്ര മോദിയുടെ മാസ്റ്റേഴ്‌സ് ഡിഗ്രി സംബന്ധിച്ച വിവരങ്ങള്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇതെല്ലാം അദ്ദേഹത്തിന്റെ ഇലക്ഷന്‍ അഫിഡവിറ്റ്കളിലും പല തവണ നല്‍കിയിട്ടുള്ളതുമാണ്. അപ്പോഴൊന്നും കോണ്‍ഗ്രസോ സിപിഎമ്മോ ഇക്കാര്യത്തില്‍ ഒരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല.

രണ്ട് മോദി ചായ വിറ്റ റെയില്‍വേ സ്റ്റേഷന്‍ ഏതാണ് എന്നാണ് ഡിവൈഎഫ്‌ഐ ഉന്നയിക്കുന്ന അതീവ പ്രാധാന്യമുള്ള മറ്റൊരു ചോദ്യം . സഞ്ജീവ് ഭട്ടിന്റെ ഒരു പഴകി തേഞ്ഞ ട്വീറ്റില്‍ നിന്ന് എ എ റഹീം കഷ്ടപ്പെട്ട് മുങ്ങിത്തപ്പി എടുത്ത് കൊണ്ടുവന്ന ചോദ്യമാണ് . ഈ ചോദ്യമൊക്കെ വര്‍ഷങ്ങള്‍ക്ക് മുമ്പേ മിടുക്കന്മാര്‍ പൊളിച്ച് കയ്യില്‍ കൊടുത്തതുമാണ്.

വാഡ്‌നഗര്‍ റെയില്‍ വേ ലൈന്‍ 1976 ന് മുമ്പ് ഉണ്ടായിരുന്നില്ല എന്ന പച്ചക്കള്ളത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ വാട്ട്‌സ്ആപ്പ് പ്രചാരണം നടത്തിയിരുന്നത്. എന്നാല്‍ 1887 മാര്‍ച്ച് 21 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ലൈന്‍ ആണിതെന്ന് റെയില്‍വേ രേഖകള്‍ തന്നെ പുറത്ത് വന്നിട്ടും ഡിവൈഎഫ്‌ഐ ചോദിക്കാനാഗ്രഹിക്കുന്നത് ഈ പഴയ വാട്ട്‌സ്ആപ്പ് മണ്ടത്തരമാണ്.

മോദി ഡിഗ്രി എടുത്തത് ഡിവൈഎഫ്‌ഐ നേതാക്കളെ പോലെ തിരുവനന്തപുരത്തെ പാചകറാണിയുടെ പെട്ടിക്കടയില്‍ നിന്ന് വ്യാജമായല്ല. പ്രത്യേക ഏക്ഷന്‍ കാണിച്ചു കെപിസിസി പ്രസിഡന്റിനെ അദ്ദേഹം അടിച്ച് വീഴ്ത്തുകയോ ഊരിപ്പിടിച്ച വാളിന്റെയും ഉയര്‍ത്തിപ്പിടിച്ച കത്തിയുടെയും മധ്യേ ജെമിനി സര്‍ക്കസ് കൊമാളിയെപ്പോലെ നടക്കുകയോ ചെയ്തിട്ടില്ല.

ഡിവൈഎഫ്‌ഐ തിരുമണ്ടന്മാര്‍ ചോദിക്കുന്ന ഇത്തരം ചോദ്യങ്ങള്‍ക്കാണോ അതോ കേരളത്തിലെ യുവാക്കള്‍ ഉന്നയിക്കുന്ന നാടിന്റെ മുന്നേറ്റം സംബന്ധിച്ച ചോദ്യങ്ങള്‍ക്കാണോ ഇന്ത്യയുടെ പ്രധാനമന്ത്രി മറുപടി പറയേണ്ടത് ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+