Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവജനങ്ങളെ അവഗണിച്ചു; തോൽവിക്കുത്തരവാദി ഡിസിസി അധ്യക്ഷനെന്നും യൂത്ത് കോൺഗ്രസ്

പാലക്കാട് ; തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പരാജയത്തിന് നയിച്ചത് നേതൃത്വത്തിന്റെ പിഴവെന്ന് യൂത്ത് കോൺഗ്രസ്. ജയസാധ്യത പരിഗണിക്കുന്നതിന് പകരം സ്ഥാനാർത്ഥികളായി സ്വന്തക്കാരെ തിരികികയറ്റാൻ ശ്രമിച്ചതാണ് പരാജയത്തിന്റെ ആഴം കൂട്ടിയതെന്നും യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റുമാരായ രതീഷ് പുതുശേരിയും രോഹിത് കൃഷ്ണനും ആരോപിച്ചു.

congress

സ്വന്തം പരാജയം മറച്ച് വെയ്ക്കാനാണ് ഡിസിസി പ്രസിഡന്റ് ശ്രമിക്കുന്നത്. സംഘടനാപരമായി അടിത്തട്ട് പ്രവർത്തിച്ചാൽ മാത്രമേ തിരഞ്ഞെടുപ്പിൽ വിജയിക്കാൻ കഴിയൂ. പാർട്ടിക്ക് വലിയ വീഴ്ച സംഭവിച്ചു. അതിന് ഉത്തരവാദി ഡിസിസി അധ്യക്ഷനാണ്. നേതൃത്വത്തിന്റെ ഈ നിലപാടിനോട് യോജിക്കാനാകില്ലെന്നും നേതാക്കൾ പറഞ്ഞു.

ബിജെപിയും സിപിഎമ്മും കരുത്തോടെ രംഗത്തിറങ്ങിയിട്ടും സ്ഥാനാർത്ഥി നിർണയം പോലും യഥാസമയം നടന്നില്ല.അർഹത ഉണ്ടായിട്ടും ടിപി ഷാജിക്ക് സീറ്റ് കൊടുത്തില്ല. ഇതോടെ പട്ടാമ്പി നഗരസഭ നഷ്ടമായി. ഷൊർണൂരും അകത്തേതറയിലും ചിറ്റൂരും ഇതേ അവസ്ഥയാണ് നേരിട്ടത്.ചിറ്റൂലിലെ കോൺഗ്രസിനെ തകർക്കാനുള്ള കുപ്രചരണങ്ങളെ ചെറുക്കുമെന്നും ഇരുവരും പറഞ്ഞു.

പാലക്കാട് ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് നേരിട്ടത്. 7 ൽ അഞ്ച് മുനിസിപ്പാലിറ്റികളും എൽഡിഎഫ് ആണ് വിജയിച്ചത്.ഗ്രാമപഞ്ചായത്തിലും വ്യക്തമായ മുന്നേറ്റമാണ് എൽഡിഎഫ് നേടിയത്.ആകെയുള്ള 88 ഗ്രാമപഞ്ചായത്തുകളിൽ 51 ഇടത്താണ് എൽഡിഎഫ് ജയിച്ചത്.2015 ൽ 71 ഇടത്തായിരുന്നു എൽഡിഎഫിന് ഭരണം നേടാനായത്..അതേസമയം യുഡിഎഫ് ഒരു പഞ്ചായത്ത് നഷ്ടപ്പെടുത്തി 16 ഇടത്ത് ഒതുങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+