പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് ആശങ്ക ഉയരുന്നു; ഇന്ന് രോഗം സ്ഥിരീകരിച്ചത് 5 പേർക്ക്!! ചികിത്സയിൽ ഉള്ളത് 53 പേർ

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ഇന്ന് 10 മാസം പ്രായമുള്ള ആൺകുഞ്ഞിന് ഉൾപ്പെടെ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. ഒരാൾ വിദേശത്ത് നിന്നും. നിലവിൽ 53 പേരാണ് ജില്ലയിൽ ചികിത്സയിൽ ഉള്ളത്.

മെയ് 20ന് സലാലയിൽ നിന്നും വന്ന കാരാകുറുശ്ശിയിലുള്ള 10 മാസം പ്രായമുള്ള കുഞ്ഞ് ,അമ്മയ്ക്കും നാലരവയസുള്ള സഹോദരിക്കും ഒപ്പമാണ് നാട്ടിലെത്തിയത്. മെയ് 17 ന് ചെന്നൈയിൽ നിന്നും എത്തിയ ചെർപ്പുളശ്ശേരി സ്വദേശി (58), മെയ് 15ന് ചെന്നൈയിൽ നിന്നും എത്തിയ മണ്ണാർക്കാട് സ്വദേശി (52), മെയ് 18ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ഒറ്റപ്പാലം, വരോട് സ്വദേശി (44), മെയ് 11ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ആലത്തൂർ തോണിപാടം സ്വദേശി (50) എന്നിവർക്കാണ് രോഗം ബാധിച്ചത്.

corona34-

ചെർപ്പുളശ്ശേരി, വരോട് സ്വദേശികളുടെ സാമ്പിൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. മണ്ണാർക്കാട്, കാരക്കുറിശ്ശി സ്വദേശികളുടെ സാമ്പിൾ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ നിന്നും തോണിപ്പാടം സ്വദേശിയുടെത് ആലത്തൂർ താലൂക്ക് ആശുപത്രിയിൽ നിന്നുമാണ് പരിശോധനയ്ക്ക് എടുത്തിട്ടുള്ളത്. തോണിപാടം സ്വദേശിയുടെ സാമ്പിൾ മെയ് 23 നും മറ്റുള്ളവരുടെ മെയ് 22നുമാണ് പരിശോധനക്ക് എടുത്തിട്ടുള്ളത്. രോഗം സ്ഥിരീകരിച്ച കുഞ്ഞിൻ്റെ അമ്മയും സഹോദരിയും നിരീക്ഷണത്തിലാണ്.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന എല്ലാവർക്കും യാത്ര പാസ് ഉണ്ടായിരുന്നു.

ഇതോടെ പാലക്കാട് ജില്ലയിൽ കോവിഡ്‌ 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരിൽ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവർത്തകരിൽ ഒരാൾ) മെയ് 24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂർ സ്വദേശികളും ഉൾപ്പെടെ 53 പേരായി. കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന പാലക്കാട് ആലത്തൂർ സ്വദേശി രോഗം ഭേദമായി ആശുപത്രിവിട്ടു. നിലവിൽ വീട്ടിൽ നിരീക്ഷണത്തിലാണ്.നിലവിൽ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.

കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്കാലുമാറി സിന്ധ്യ പക്ഷം;തിരഞ്ഞെടുപ്പിനെ ചൗഹാൻ നയിക്കേണ്ട!!ബിജെപിയിൽ പോര് മുറുകി!! ആയുധമാക്കി കോൺഗ്രസ്

സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!സിന്ധ്യയ്ക്കെതിരെ ട്രംപ് കാർഡ് ഇറക്കാൻ കോൺഗ്രസ്; എത്തുന്നത് രാഹുലിന്റെ വിശ്വസ്തർ!ഇനി കളിമാറും!

English summary
new 5 covid cases confirmed in Palakkad today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X