'അട്ടപ്പാടിയിൽവീണ്ടും നവജാത ശിശു വിശന്നു മരിച്ചു': സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍
പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അട്ടപ്പാടിയിലെ പട്ടികവർഗ്ഗ നവജാത ശിശുവിൻ്റെ മരണം വീണ്ടും നമ്മെ വേദനിപ്പിക്കുന്നു. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അല്ലലില്ലാത്ത ജീവിതത്തിനും ആരോഗ്യ പരിരക്ഷയ്ക്കും ചെയ്തുവെന്ന് അവകാശപ്പെടുന്ന മുഴുവൻ കാര്യങ്ങളുടെയും പൊള്ളത്തരമാണ് വീണ്ടും പുറത്തു വരുന്നത് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.
കൊവിഡ് _ ലോക് ഡൗൺ തുടങ്ങിയ ശേഷം പോഷകാഹാരക്കുറവ് കാരണം അട്ടപ്പാടിയിൽ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. കുഞ്ഞിന് രോഗ പ്രതിരോധശേഷി ഉണ്ടാകണമെങ്കിൽ ഗർഭകാലത്ത് അമ്മയ്ക്ക് മതിയായ അളവിൽ പോഷകാഹാരം ലഭിക്കണം.എന്നാൽ മൂന്നു നേരം വിശപ്പടക്കാൻ പോലും ഭക്ഷണം കിട്ടാതെയാണ് അവരിൽ വലിയൊരു വിഭാഗം ഗർഭകാലം പൂർത്തിയാക്കുന്നത്.പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പോഷകാഹാരം കിട്ടുന്നില്ല. കുഞ്ഞ് മരിക്കുന്നു, അമ്മ ചിലപ്പോഴൊക്കെ അതിജീവിക്കുന്നു.
ഇപ്പോൾ സംഭവിച്ചതും അതുതന്നെയാണ്. അട്ടപ്പാടിയിലെ മരണകാരണം ചികിൽസാപരമല്ല, ഭക്ഷണമില്ലായ്കയാണ്.

എന്നാൽ പെരിന്തൽമണ്ണയിലെ സി പി എം നിയന്ത്രണത്തിലുള്ള ഇ എം എസ് ആശുപത്രിക്ക് അഞ്ചുകോടി രൂപ നൽകി ആദിവാസി ചികിൽസയുടെ ചുമതല ഏൽപ്പിക്കുകയാണ് ഈ സർക്കാർ ചെയ്തത്. അട്ടപ്പാടി വനവാസി ഊരുകളിലെ അമ്മയ്ക്കും കുഞ്ഞിനും വയോജനങ്ങൾക്കും ആഹാരത്തിന് വകനൽകാതെയാണ് ഈ അഴിമതി. ഇപ്പോഴത്തെ കുഞ്ഞിൻ്റെ മരണത്തിനും കാരണം അഴിമതിയും പട്ടികവർഗ്ഗ വിഭാഗങ്ങളോടുള്ള വിവേചനവുമാണ്. ഇത് അവസാനിപ്പിച്ചേ പറ്റൂ, ഇല്ലെങ്കിൽ സി പി എമ്മും അവരുടെ സർക്കാരും വലിയ വില നൽകേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications