പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അട്ടപ്പാടിയിൽവീണ്ടും നവജാത ശിശു വിശന്നു മരിച്ചു': സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍

Google Oneindia Malayalam News

പാലക്കാട്: അട്ടപ്പാടിയിലെ ശിശുമരണത്തില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. അട്ടപ്പാടിയിലെ പട്ടികവർഗ്ഗ നവജാത ശിശുവിൻ്റെ മരണം വീണ്ടും നമ്മെ വേദനിപ്പിക്കുന്നു. ഇടതു സർക്കാർ അധികാരത്തിലെത്തിയ ശേഷം പട്ടികവർഗ്ഗ വിഭാഗങ്ങളുടെ അല്ലലില്ലാത്ത ജീവിതത്തിനും ആരോഗ്യ പരിരക്ഷയ്ക്കും ചെയ്തുവെന്ന് അവകാശപ്പെടുന്ന മുഴുവൻ കാര്യങ്ങളുടെയും പൊള്ളത്തരമാണ് വീണ്ടും പുറത്തു വരുന്നത് ശോഭാ സുരേന്ദ്രന്‍ വിമര്‍ശിച്ചു.

കൊവിഡ് _ ലോക് ഡൗൺ തുടങ്ങിയ ശേഷം പോഷകാഹാരക്കുറവ് കാരണം അട്ടപ്പാടിയിൽ രണ്ടാമത്തെ നവജാത ശിശുമരണമാണ് ഇത്. കുഞ്ഞിന് രോഗ പ്രതിരോധശേഷി ഉണ്ടാകണമെങ്കിൽ ഗർഭകാലത്ത് അമ്മയ്ക്ക് മതിയായ അളവിൽ പോഷകാഹാരം ലഭിക്കണം.എന്നാൽ മൂന്നു നേരം വിശപ്പടക്കാൻ പോലും ഭക്ഷണം കിട്ടാതെയാണ് അവരിൽ വലിയൊരു വിഭാഗം ഗർഭകാലം പൂർത്തിയാക്കുന്നത്.പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും പോഷകാഹാരം കിട്ടുന്നില്ല. കുഞ്ഞ് മരിക്കുന്നു, അമ്മ ചിലപ്പോഴൊക്കെ അതിജീവിക്കുന്നു.
ഇപ്പോൾ സംഭവിച്ചതും അതുതന്നെയാണ്. അട്ടപ്പാടിയിലെ മരണകാരണം ചികിൽസാപരമല്ല, ഭക്ഷണമില്ലായ്കയാണ്.

shoba

എന്നാൽ പെരിന്തൽമണ്ണയിലെ സി പി എം നിയന്ത്രണത്തിലുള്ള ഇ എം എസ് ആശുപത്രിക്ക് അഞ്ചുകോടി രൂപ നൽകി ആദിവാസി ചികിൽസയുടെ ചുമതല ഏൽപ്പിക്കുകയാണ് ഈ സർക്കാർ ചെയ്തത്. അട്ടപ്പാടി വനവാസി ഊരുകളിലെ അമ്മയ്ക്കും കുഞ്ഞിനും വയോജനങ്ങൾക്കും ആഹാരത്തിന് വകനൽകാതെയാണ് ഈ അഴിമതി. ഇപ്പോഴത്തെ കുഞ്ഞിൻ്റെ മരണത്തിനും കാരണം അഴിമതിയും പട്ടികവർഗ്ഗ വിഭാഗങ്ങളോടുള്ള വിവേചനവുമാണ്. ഇത് അവസാനിപ്പിച്ചേ പറ്റൂ, ഇല്ലെങ്കിൽ സി പി എമ്മും അവരുടെ സർക്കാരും വലിയ വില നൽകേണ്ടി വരുമെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

English summary
new born baby died in attappadi; Sobha Surendran aginst state govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X