പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട് പുതിയ 10 കണ്ടെയ്ൻമെന്റ് സോണുകൾ!! വേലന്താവളം പച്ചക്കറി മാർക്കറ്റിൽ നിയന്ത്രണം

  • By Desk
Google Oneindia Malayalam News

പാലക്കാട്; കോവിഡിൻറെ പശ്ചാത്തലത്തില്‍ പാലക്കാട് ജില്ലയിൽ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിലവില്‍ വന്നു. കടമ്പഴിപ്പുറം, മുതുതല, കാരാകുറുശ്ശി, കോട്ടായി, മുതലമട എന്നീ അഞ്ചു പഞ്ചായത്തുകളില്‍ നിന്നായി 10 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെടുത്തിയിരുക്കുന്നത്.

കടമ്പഴിപ്പുറം പഞ്ചായത്തിലെ 2, 11, 18 വാര്‍ഡുകള്‍, മുതുതല പഞ്ചായത്തിലെ പത്താം വാര്‍ഡ്, കാരാകുറിശ്ശി പഞ്ചായത്തിലെ ആറാം വാര്‍ഡ്, കോട്ടായി പഞ്ചായത്തിലെ നാലാം വാര്‍ഡ്, മുതലമട പഞ്ചായത്തിലെ 15, 16, 19, 20 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഒരു പ്രദേശത്ത് ഒന്നോ അതിലധികമോ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രദേശമാണ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുക.

lc7-15898326

അതിനിടെ വേലന്താവളം പച്ചക്കറി മാർക്കറ്റിൽ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. നിയന്ത്രണങ്ങൾ ഇങ്ങനെ

* മാർക്കറ്റിലേക്ക് കർഷകർ ടൂവീലറിൽ സാധനങ്ങൾ കൊണ്ടുവരുന്നത് നിരോധിച്ചു

* പച്ചക്കറികൾ ചരക്ക് വാഹനങ്ങളിൽ മാത്രമേ കൊണ്ടുവരാൻ പാടുള്ളു.

* ചരക്ക് വാഹനങ്ങളിൽ ഡ്രൈവറെ കൂടാതെ ഒരാളെ മാത്രമേ അനുവദിക്കൂ.

* കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോവിഡ് 19 മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ മാർക്കറ്റ് പ്രവർത്തിക്കാൻ പാടുകയുള്ളൂ.

മാനദണ്ഡങ്ങൾ പാലിക്കാത്ത പക്ഷം മാർക്കറ്റിൻ്റെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിനുള്ള നടപടികൾ വടകരപ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സ്വീകരിക്കാം. ചെക്ക് പോസ്റ്റിൽ വാഹനങ്ങൾ കടത്തി വിടുമ്പോൾ ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണം. പോലീസ് ഉദ്യോഗസ്ഥർ മാർക്കറ്റും പരിസരങ്ങളും നിരീക്ഷിച്ച് നിയമലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

ജില്ലയിൽ ഇന്ന് ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മുബൈയില്‍ നിന്ന് വന്ന പാലക്കാട് കൊപ്പം സ്വദേശിക്കാണ്( 35 വയസ്സ്) രോഗബാധ സ്ഥിരീകരിച്ചത്.ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13 ആയി.

English summary
new containment zones in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X