പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാട്:കൊവിഡ് പ്രോട്ടോകോൾ പാലിച്ച് സത്യപ്രതിജ്ഞ,ജില്ലാ പഞ്ചായത്ത് പുതിയ ഭരണസമിതി ചുമതലയേറ്റു

Google Oneindia Malayalam News

പാലക്കാട്; തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച പുതിയ ഭരണസമിതിയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഡിവിഷന്‍ മെമ്പര്‍മാരില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ ഒമ്പതാം ഡിവിഷന്‍ പുതുപ്പരിയാരത്ത് നിന്ന് വിജയിച്ച വി.കെ ജയപ്രകാശിന് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.

palakakd

തുടര്‍ന്ന് മുതിര്‍ന്ന അംഗം വി കെ ജയപ്രകാശ് മറ്റു ഡിവിഷന്‍ മെമ്പര്‍മാര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ സ്ഥാനമേറ്റെടുത്ത പുതിയ അംഗങ്ങള്‍ക്കായി അഭിവാദ്യമര്‍പ്പിച്ച കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. അനില്‍കുമാര്‍ പരിപാടിയില്‍ വായിച്ചു.

Recommended Video

cmsvideo
പാലക്കാട്: കോവിഡ് പ്രോട്ടോകോൾ പാലിച്ച് സത്യപ്രതിജ്ഞ; ജില്ലാ പഞ്ചായത്ത് അംഗങ്ങൾ ചുമതലയേറ്റു

കൊഴിഞ്ഞാമ്പാറയില്‍ നിന്നുള്ള ഡിവിഷന്‍ അംഗം മിനി മുരളി കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പി.പി.ഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി. കെ. നാരായണദാസ്, സിപിഎം ജില്ലാ സെക്രട്ടറി സി. കെ. രാജേന്ദ്രന്‍, ഒ.വി വിജയന്‍ സ്മാരകസമിതി സെക്രട്ടറി ടി. ആര്‍. അജയന്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍ എന്നിവര്‍ സത്യപ്രതിജ്ഞ പരിപാടിയില്‍ പങ്കെടുത്തു. പുതിയ ഡിവിഷന്‍ മെമ്പര്‍മാരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവര്‍ത്തകരും സത്യപ്രതിജ്ഞ പരിപാടിയില്‍ സംബന്ധിച്ചു.

സിപിഎം കളിക്കുന്നത് തീക്കളിയാണ്, ഇനി മുസ്ലീം സംഘടനകൾക്ക് മേൽ വർഗീയ ചാപ്പ പതിയും;വീണ്ടും ഫാത്തിമ തെഹ്‌ലിയ‌സിപിഎം കളിക്കുന്നത് തീക്കളിയാണ്, ഇനി മുസ്ലീം സംഘടനകൾക്ക് മേൽ വർഗീയ ചാപ്പ പതിയും;വീണ്ടും ഫാത്തിമ തെഹ്‌ലിയ‌

'പിണറായിയുടെ ലക്ഷ്യം ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തക''പിണറായിയുടെ ലക്ഷ്യം ഏകീകൃതമായി മതാടിസ്ഥാനത്തിൽ വോട്ട് രേഖപ്പെടുത്തുന്ന വിഭാഗങ്ങളുടെ മൊത്തകുത്തക'

'കിഴക്കമ്പലം പഞ്ചായത്തിൽ യഥാർത്ഥത്തിൽ 13 കോടി മിച്ചമുണ്ടോ?'; പൊളിച്ചടുക്കി വൈറൽ കുറിപ്പ്'കിഴക്കമ്പലം പഞ്ചായത്തിൽ യഥാർത്ഥത്തിൽ 13 കോടി മിച്ചമുണ്ടോ?'; പൊളിച്ചടുക്കി വൈറൽ കുറിപ്പ്

അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ; തലസ്ഥാനത്തെ വ്യത്യസ്‌തമായ സത്യപ്രതിജ്ഞകള്‍അയ്യപ്പന്റെ നാമത്തില്‍ സത്യപ്രതിജ്ഞ; തലസ്ഥാനത്തെ വ്യത്യസ്‌തമായ സത്യപ്രതിജ്ഞകള്‍

English summary
new palakkad district panchayath members sworn in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X