പാലക്കാട് ശ്രീനിവാസ് വധക്കേസ് അന്വേഷണം എൻഐഎയ്ക്ക്
പാലക്കാട്: പാലക്കാട് ആർ എസ് എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് മുത്താന്തറ ആരപ്പത്ത് എ ശ്രീനിവാസൻ (44) വധക്കേസ് അന്വേഷണം എൻ ഐ എയ്ക്ക് വിട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.
ഏപ്രിൽ 16 നായിരുന്നു ആർഎസ്എസ് പ്രവർത്തകനായ ശ്രീനിവാസനെ അക്രമികൾ കടയിൽ കയറി വെട്ടി കൊന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്‍റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് കൊലയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രണ്ടാമത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.

8 പ്രതികൾക്കെതിരെയുള്ള കുറ്റപത്രമാണ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചത്. 1950 പേജുള്ളതാണ് കുറ്റപത്രം. 185 സാക്ഷികളും ഡിജിറ്റൽ തെളിവുകളും 270 തൊണ്ടിമുതലും കുറ്റപത്രത്തിൽ ഉൾപ്പെട്ടിരുന്നു. കേസിൽ 44 പേരെയായിരുന്നു പ്രതി ചേർത്തിരുന്നത്. എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി ഉൾപ്പടെയുള്ളവർ അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications