പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ക്വാറന്റീൻ കേന്ദ്രത്തിൽ ഇറച്ചിയും മീനും കിട്ടിയില്ല; യുവാവ് മുങ്ങി! പിന്നാലെ കേസ്

Google Oneindia Malayalam News

പാലക്കാട്; ക്വാറന്റീന് കേന്ദ്രത്തിൽ നിന്നും മുങ്ങിയ യുവാവിനെ തിരിച്ചെത്തിച്ചെങ്കിലും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കാൻ കഴിഞ്ഞില്ല. 18 ന് സൗദിയിൽ നിന്ന് എത്തിയതാണ് യുവാവാണ്. ഇയാളുടെ സ്രവപരിശോധന സാമ്പിളാണ് ഇതുവരെ പരിശോധനയ്ക്ക് വിടാത്തത്.

പഞ്ചായത്തിന്റെ നിരീക്ഷണ കേന്ദ്രത്തിലാണ് യുവാവ് കഴിഞ്ഞത്. ഭക്ഷണത്തോടൊപ്പം ഇറച്ചിയും മീനും ലഭിക്കാത്തതിന്റെ പേരിൽ ഇയാൾ നിരീക്ഷണ കേന്ദ്രത്തിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് സ്വകാര്യ ബസിൽ കയറി ഇയാൾ വീട്ടിലെത്തി. അതേസമയം വീട്ടുകാർ ഇടപെട്ട് ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ വീടിന് നേരെ കല്ലേറും ഉണ്ടായിരുന്നു. അതിനിടെ അധികൃതർ ഇടപെട്ട് ഇയാളെ താലൂക്ക് ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

palakkad

Recommended Video

cmsvideo
കോൺഗ്രസ് നേതാവിന് കോവിഡ് ; മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത നൂറോളം പേര്‍ നിരീക്ഷണത്തിൽ

എന്നാൽ വൈകീട്ട് ജില്ലാ ആശുപത്രിയിൽ നിന്നും ഇയാൾ മുങ്ങി. പിന്നീട് പാലക്കാട് നിന്ന് രാത്രി ഓട്ടോയിൽ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. ക്വാറന്റീൻ ലംഘിച്ച സംഭവത്തിൽ ഇയാൾക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാളുടെ സ്രവ സാമ്പിൾ ശേഖരിച്ച് പിസിആർ ടെസ്റ്റ് നടത്തുമെന്ന് രഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

അതിനിടെ പാലക്കാട് ജില്ലയിൽ ഇന്ന് 58 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. പട്ടാമ്പിയിലും സമീപ പ്രദേശങ്ങളിലും നടത്തിയ ആൻറിജൻ ടെസ്റ്റിലൂടെ 25 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് അതിഥി തൊഴിലാളികൾ ഉൾപ്പെടെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 16 പേർക്കും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർക്കും ഉറവിടം അറിയാത്ത നാലു പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ച നാലുപേർക്കും ഒരു കണ്ണൂർ സ്വദേശിക്കും രോഗം ബാധിച്ചിട്ടുണ്ട്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 322 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ രണ്ടുപേർ വീതം മലപ്പുറം, ഇടുക്കി, കണ്ണൂർ ജില്ലകളിലും മൂന്നുപേർ എറണാകുളത്തും ചികിത്സയിൽ ഉണ്ട്.

പാലക്കാട് ഇന്ന് സമ്പർക്കത്തിലൂടെ 4 പേർക്ക് രോഗം; ഉറവിടം അറിയാത്ത 4 കേസുകൾ.. ആകെ 58 പേർക്ക് കൊവിഡ്പാലക്കാട് ഇന്ന് സമ്പർക്കത്തിലൂടെ 4 പേർക്ക് രോഗം; ഉറവിടം അറിയാത്ത 4 കേസുകൾ.. ആകെ 58 പേർക്ക് കൊവിഡ്

കൊവിഡ് പരിശോധന പേടി; ശുചിമുറയിൽ കയറി വാതിലടച്ച് യുവാവ്, ഒടുവിൽ നടന്നത്കൊവിഡ് പരിശോധന പേടി; ശുചിമുറയിൽ കയറി വാതിലടച്ച് യുവാവ്, ഒടുവിൽ നടന്നത്

English summary
No meat or fish was available at the Quarantine Center; youth ran away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X