പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലക്കാടിന് ആശ്വാസം; ചികിത്സയിൽ ഉണ്ടായിരുന്ന അവസാനയാൾക്കും രോഗം ഭേദമായി!!

Google Oneindia Malayalam News

പാലക്കാട്; ജില്ലയിൽ ചികിത്സയിലുണ്ടായിരുന്ന ഏക രോഗിയും കൊവിഡ് മുക്തനായി. കുഴൽമന്ദം സ്വദേശിയുടെ (30) സാമ്പിൾ പരിശോധനാഫലം തുടർച്ചയായി രണ്ടു തവണ നെഗറ്റീവ് ആയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെപി റീത്ത അറിയിച്ചു. ഇദ്ദേഹം ആശുപത്രി വിടുന്നത് സംബന്ധിച്ച് തിങ്കളാഴ്ച വിദഗ്ദ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് തീരുമാനിക്കും.ഇതോടെ ജില്ലയിൽ ചികിത്സയിൽ ഉണഅടായിരുന്ന 13 പേരും രോഗമുക്തരായി.

ഏപ്രിൽ 21നാണ് ഇദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്വീകരിച്ച ശേഷം അഞ്ചു തവണ അദ്ദേഹത്തിന് സാമ്പിൾ പരിശോധന നടത്തി.ഇതിൽ ആദ്യ ഫലം നെഗറ്റീവും പിന്നീട് രണ്ടു തവണ പോസിറ്റീവും ആയിരുന്നു. ശേഷം നടത്തിയ രണ്ട് പരിശോധനകളാണ് നെഗറ്റീവായത്. ഡ്രൈവർ കൂടിയായ ഇദ്ദേഹത്തിന്റെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 13 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്നും നേരത്തെ സ്ഥിരീകരിച്ചിരുന്നു.

corona9-158917

അതിനിടെ ചെന്നൈയിൽ നിന്നും വാളയാർ വഴി എത്തിയ വ്യക്തിക്ക് എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എട്ടിനാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം സന്ദർശിച്ചുവെന്ന സംശയത്തെ തുടർന്ന് കാവശ്ശേരിയിലുളഅള ബന്ധുവീട്ടുകാരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കി.

കോവിഡ് 19: ജില്ലയില്‍ 5169 പേര്‍ നിരീക്ഷണത്തില്‍

നിലവില്‍ പാലക്കാട് ജില്ലയിൽ 5137 പേര്‍ വീടുകളിലും 32 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും ഒരാൾ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും മൂന്ന് പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രികളിലുമായി ആകെ 5169 പേരാണ് നിരീക്ഷണത്തിലുള്ളത്. ആശുപത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു. പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്.

Recommended Video

cmsvideo
MB Rajesh compares Gujarat Model with Kerala Model

പരിശോധനക്കായി ഇതുവരെ അയച്ച 3185 സാമ്പിളുകളില്‍ ഫലം വന്ന 3075 നെഗറ്റീവും 13 എണ്ണം പോസിറ്റീവുമാണ്. ആകെ 35403 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 30234 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 6009 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്. നിലവിൽ ഒരു രോഗബാധിതൻ മാത്രമാണ് ജില്ലയിൽ ചികിത്സയിലുള്ളത്.

24*7 കാള്‍ സെന്റര്‍ നമ്പര്‍: 0491 2505264, 2505189, 2505847

വീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രംവീണ്ടും അമേഠിയിൽ; സ്മൃതി ഇറാനിക്ക് വൻ വെല്ലുവിളിയായി രാഹുൽ ഗാന്ധി!! സമാന തന്ത്രം

കോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടുംകോവിഡിനെ തുരത്താന്‍ ഈ 'മന്ത്രം' നടപ്പിലാക്കുവെന്ന് രാഹുല്‍..; ഇല്ലെങ്കില്‍ പരാജയപ്പെടും

കാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെകാസര്‍ഗോഡന്‍ വിജയം; കൊവിഡ് രോഗികളുടെ എണ്ണം 178 ൽ നിന്ന് പൂജ്യമായി!! രോഗമുക്തി നേടിയത് ഇങ്ങനെ

English summary
no new covid case in palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X