Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃത്താലയില്‍ സന്ദീപ് വാര്യരല്ല, ശങ്കു ടി ദാസ്; സാന്ദീപ് വാര്യരെ ഷൊര്‍ണൂരിലേക്ക് മാറ്റി

പാലക്കാട്: ബിജെപി പുറത്ത് വിട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ അപ്രതീക്ഷിത പ്രഖ്യാപനങ്ങള്‍ ഒന്നും കാര്യമായിട്ടില്ല. ബാക്കി വച്ച സീറ്റുകളില്‍ എന്ത് സര്‍പ്രൈസ് ആണ് ബിജെപി കാത്തുവച്ചിരിക്കുന്നത് എന്നും വ്യക്തമല്ല.

എന്തായാലും കേരളം ഉറ്റുനോക്കുന്ന പോരാട്ടം നടക്കുന്ന തൃത്താലയില്‍, പ്രതീക്ഷിച്ചതിന് വിരുദ്ധമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ആണ് നടന്നിരിക്കുന്നത്. ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ആയിരിക്കും സ്ഥാനാര്‍ത്ഥി എന്നായിരുന്നു പുറത്ത് വന്ന വിവരം. എന്നാല്‍, തൃത്താലയില്‍ സ്ഥാനാര്‍ത്ഥി ശങ്കു ടി ദാസ് ആണ്. വിശദാംശങ്ങള്‍...

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

ശങ്കു ടി ദാസ്

ശങ്കു ടി ദാസ്

അഭിഭാഷകനാണ് ശങ്കു ടി ദാസ്. പൊന്നാനിക്കാരനാണ്. ടെലിവിഷന്‍ ചര്‍ച്ചകളില്‍ വലതുപക്ഷ നിലപാടുകളുമായി സജീവ സാന്നിധ്യവും ആണ് അദ്ദേഹം. നിലവില്‍ ബിജെപിയുടെ ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നില്ല എന്നാണ് വിവരം.

ഏറെക്കുറെ അപ്രതീക്ഷിതം

ഏറെക്കുറെ അപ്രതീക്ഷിതം

കേരളത്തില്‍ ഇത്തവണ ഏറ്റവും ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് തൃത്താല. അതുകൊണ്ട് തന്നെ ശക്തനായ സ്ഥാനാര്‍ത്ഥിയെ ബിജെപിയും വിന്യസിക്കും എന്നാണ് കരുതിയിരുന്നത്. എന്നാല്‍, ശങ്കു ടി ദാസിന്റെ വരവ് ഏറെക്കുറേ അപ്രതീക്ഷിതം തന്നെയാണ്.

പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത്

പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചത്

സിപിഎമ്മിന്റേയും ബിജെപിയുടേയും ശക്തരായ യുവ നേതാക്കള്‍ മത്സരിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകരും പ്രതീക്ഷിച്ചത് ശക്തനായ യുവ നേതാവിനെ തന്നെ ആയിരുന്നു. സന്ദീപ് വാര്യര്‍ സ്ഥാനാര്‍ത്ഥിയായി എത്തുകയാണെങ്കില്‍, തൃത്താലയില്‍ കൂടുതല്‍ വോട്ടുകള്‍ സമാഹരിക്കാനാകും എന്ന പ്രതീക്ഷയും ഉണ്ടായിരുന്നു.

സന്ദീപ് ഷൊര്‍ണൂരില്‍

സന്ദീപ് ഷൊര്‍ണൂരില്‍

സന്ദീപ് വാര്യരെ ഷൊര്‍ണൂരില്‍ ആണ് ബിജെപി മത്സരിപ്പിക്കുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി ഷൊര്‍ണൂര്‍ നഗരസഭയില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. എന്നല്‍ മണ്ഡലത്തില്‍ എല്‍ഡിഎഫിന് ശക്തമായ ലീഡ് ആണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉള്ളത്.

ബിഡിജെഎസ് സീറ്റ്

ബിഡിജെഎസ് സീറ്റ്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഡിജെഎസിനായിരുന്നു ഷൊര്‍ണൂര്‍ സീറ്റ് എന്‍ഡിഎ നല്‍കിയത്. വിപി ചന്ദ്രന്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി. 20 ശതമാനത്തിലധികം വോട്ടുകള്‍ സമാഹരിക്കാന്‍ അന്ന് ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയ്ക്ക് സാധിക്കുകയും ചെയ്തിരുന്നു.

എതിരാളികള്‍ ആരൊക്കെ

എതിരാളികള്‍ ആരൊക്കെ

സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പി മമ്മിക്കുട്ടിയാണ് ഇത്തവണ ഷൊര്‍ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 2011 ല്‍ തൃത്താലയില്‍ വിടി ബല്‍റാമിനോട് പരാജയപ്പെട്ട ആളാണ് മമ്മിക്കുട്ടി. ടിഎച്ച് ഫിറോസ് ബാബുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.

തൃത്താലയില്‍ എന്താകും

തൃത്താലയില്‍ എന്താകും

ശങ്കു ടി ദാസ് മത്സരിക്കുന്നതോടെ തൃത്താലയില്‍ പോരാട്ടം എംബി രാജേഷും വിടി ബല്‍റാമും തമ്മില്‍ മാത്രമാകുമെന്നാണ് സൂചന. ശബരിമല ആചാര സംരക്ഷണ സമരത്തിന്റെ മുന്നണി പോരാളികളില്‍ ഒരാള്‍ ആയിരുന്ന ശങ്കു ടി ദാസ് എത്രത്തോളം വോട്ടുകള്‍ സമാഹരിക്കുമെന്ന് കണ്ടറിയണം.

നടി ത്രിധ ചൗധരിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+