2.3 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പാലക്കാട് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലായി!!

പാലക്കാട്: ഒലവക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ 2.3 കി.ഗ്രാം കഞ്ചാവുമായി ഒഡീഷ സംസ്ഥാനത്തിൽ കന്തമാൽ ജില്ലയിൽ അനിൽ കൻഹർ (21) പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഒലവക്കോട് ആർ.പി.എഫ് സംഘവും നടത്തിയ സംയുക്ത റെയ്ഡിൽ പിടിയിൽ ആവുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ എക്സൈസ് സംഘവും ആർ.പി.എഫും പിൻതുടർന്ന് കീഴ്പ്പെടുത്തുകയായിരുന്നു.

ഷോൾഡർ ബാഗിനകത്ത് 321 പൊതികളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂർ ടൗണിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് ചെറു പൊതികളായി വിൽപ്പന നടത്തുവാനാണ് ഒഡീഷയിൽ നിന്നും ട്രെയിൻ മാർഗം കഞ്ചാവ് കൊണ്ടുവന്നതെന്നും ഇതിന് മുൻപ് 6 തവണ ഇപ്രകാരം കടത്തിയതായും യാത്രക്കിടയിൽ ട്രെയ്നിൽവെച്ച് ആവശ്യക്കാർക്ക് കഞ്ചാവ് വിൽപ്പന നടത്തിയതായും പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

ganja

പരിശോധനയിൽ പാലക്കാട് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ് പ്രിവന്റീവ് ഓഫീസർമാരായ മനോജ് കുമാർ, സുമേഷ്, മൻസൂർ അലി, സിവിൽ എക്സൈസ് ഓഫീസർമാരായ ജഗ്ജിത്ത്, ശ്രീകുമാർ ,ബിനു ,രതീഷ് ,നവാസ് വനിതാ സിവിൽ എക്സൈസ് ഓഫീസർ അംബിക , ആർ.പി.എഫ്. ഉദ്യോഗസ്ഥരായ സജു അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ , സജി അഗസ്റ്റ്യൻ ഹെഡ് കോൺസ്റ്റബിൾ ,കോൺസ്റ്റബിൾമാരായ സവിൻ ,അബ്ദുൾ സത്താർ ,പ്രതീപ് എന്നിവർ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+