പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; വ്യാജ ഡോക്ടർക്കും ഭർത്താവിനുമെതിരേ കേസ്

Google Oneindia Malayalam News

കേന്ദ്രസർക്കാർസ്ഥാപനമായ ഇ.എസ്.ഐ. കോർപ്പറേഷനിൽ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. തൃശ്ശൂർ സ്വദേശിനി ധന്യ (39), ഭർത്താവ് കരുണാനിധി എന്നിവർക്കെതിരെയാണ് കേസ്. തട്ടിപ്പിനരയായ യുവാക്കളുടെ പരാതിയിൽ കോയമ്പത്തൂർ സിറ്റി ക്രൈംബ്രാഞ്ച് ആണ് കേസെടുത്തത്.

crime

സിങ്കാനല്ലൂർ ഇഎസ്ഐ ആശുപത്രിയിലെ ഡോക്ടറാണെന്നായിരുന്നു ധന്യ പരിചയപ്പെടുത്തിയത്. ആശുപത്രിയിൽ സ്റ്റാഫ് നഴ്സ്, ക്ലാർക്ക്, അസിസ്റ്റന്റ്, എച്ച്ആർ വിഭാഗങ്ങളിൽ ഒഴിവുണ്ടെന്ന് ധന്യ തന്റെ ഡ്രൈവറായ പ്രദീപിനോട് പറഞ്ഞിരുന്നു. തുടർന്ന് പ്രദീപ് വഴി ധന്യയെ സൂലൂർ സ്വദേശികളായ നുഫൈലും സുഹൃത്തുക്കളും സമീപിച്ചു. തന്റെ സഹോദരിക്ക് ജോലിക്കായി മൂന്ന് ലക്ഷം രൂപ നൽകിയിരുന്നുവെന്ന് യുവാക്കളെ പ്രദീപ് വിശ്വസിപ്പിച്ചു. ഇതോടെ 10 പേർ 50 ലക്ഷത്തോളം രൂപയും സർട്ടിഫിക്കറ്റളും കൈമാറി. എന്നാൽ പണം ലഭിച്ചതോടെ ഇരുവരും മുങ്ങുകയായിരുന്നു.

ജോലി ലഭിക്കാതിരുന്നതോടെ ഫുഡ് ഡെലിവറി ജോലിക്ക് കയറിയ നുഫൈൽ ഭക്ഷണം വിതരണം ചെയ്യാൻ യാദൃഷ്ചികമായി ധന്യയുടെ വീട്ടിലെത്തി. ധന്യയെ തിരിച്ചറിഞ്ഞതോടെ സുഹൃത്തുക്കളുമൊപ്പം നുഫൈൽ ധന്യയുടെ വീടിന് മുന്നിൽ സമരം ഇരുന്നു. അതേസമയം യുവാക്കളെ കണ്ടതോടെ ധന്യയും ഭർത്താവും വീടിന് പുറത്തിറങ്ങാൻ തയ്യാറായില്ല. ഒടുവിൽ ഇരുവരുടേയും അഭിഭാഷകർ ഇടപെട്ട് യുവാക്കൾക്ക് സർട്ടിഫിക്കറ്റ് തിരിച്ചു നൽകി.

എന്നാൽ പണം നൽകാതെ സമരം അവസാനിപ്പിക്കില്ലെന്ന് യുവാക്കൾ പറയുകയായിരുന്നു.തുടർന്ന് പോലീസ് കാവലിൽ യുവാക്കൾ സമരം തുടർന്നു. ഇതിനിടെ വ്യാഴാഴ്ച ധന്യ ഗ്യാസ് അടുപ്പ് തുടർന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ പോലീസ് ഇടപെട്ട് സമരം അവസാനിപ്പിച്ചു. പിന്നാലെ ധന്യയും ഭർത്താവും മക്കളും വീടിന് പുറത്തെത്തി. മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാത്ത ഇവരെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നൗഫലിന്റെ പരാതിയിലാണ് ഇപ്പോൾ പോലീസ് കേസെടുത്തത്.

'അനുശ്രീ, അഴകേ..എന്നല്ലാതെ പൊളിച്ചടുക്കിയ ഈ ലുക്കിനെ എന്ത് വിളിക്കും?'വീണ്ടും വൈറൽ

English summary
offering Government jobs and swindles lakhs; Case against fake doctor and husband
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X