തിരുവോണം ബംബർ; പാലക്കാട് ടിക്കറ്റിന് കൂട്ടയിടി, റെക്കോഡ് വിൽപന
പാലക്കാട്: തിരുവോണം ബംബര്‍ ജില്ലയിൽ ഇതുവരെ വിറ്റത് 6,60,000 ടിക്കറ്റുകള്‍ . ടിക്കറ്റ് വില്‍പനയിലൂടെ 26.4 കോടി രൂപ ജില്ല നേടി. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ജില്ല പാലക്കാടാണ്. ജില്ലാ ഓഫീസില്‍ 4,35,000 ടിക്കറ്റുകളും ചിറ്റൂര്‍ സബ് ഓഫിസില്‍ 1,20,000 ടിക്കറ്റുകളും പട്ടാമ്പി സബ് ഓഫീസില്‍ 1,05,000 ടിക്കറ്റുമാണ് വിറ്റഴിച്ചത്.
ജൂലൈ 27നാണ് ടിക്കറ്റ് വില്‍പ്പന ആരംഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരത്തേക്കാള്‍ 1,68,000 ടിക്കറ്റുകള്‍ കൂടുതലായി ജില്ലയില്‍ വില്‍പ്പന നടത്തിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ടിക്കറ്റ് വിൽപ്പന കുതിക്കുകയാണ്.ഇതുവരെ 36 ലക്ഷം ടിക്കറ്റുകളാണ് സംസ്ഥാനത്ത് വിറ്റത്. ജുലൈ 27 നായിരുന്നു ഓണം ബംബർ വിൽപ്പന ആരംഭിച്ചത്. അന്ന് മാത്രം 4,41,600 ടിക്കറ്റുകളായിരുന്നു വിറ്റിരുന്നത്.

കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പനയിൽ ഇതുവരെ പത്ത് ലക്ഷം ടിക്കറ്റുകളുടെ വർധനയുണ്ടെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്. ഈ തോതിലാണ് ടിക്കറ്റ് വിൽപ്പന പുരോഗമിക്കുന്നതെങ്കിൽ കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കേണ്ടി വരുമെന്നാണ് ലോട്ടറി വകുപ്പ് പറയുന്നത്.
സെപ്റ്റംബര്‍ 20 നാണ് ബംബര്‍ നറുക്കെടുപ്പ്. 125 കോടിയുടെ സമ്മാനങ്ങളാണ് തിരുവോണം ബംബറില്‍ നല്‍കുന്നത്. ഒന്നാം സമ്മാനം 25 കോടി, രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്, മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്ക്, നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്ക്, അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്ക് എന്നിങ്ങനെയാണ് ബംബര്‍ സമ്മാന തുക. കൂടാതെ 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും നല്‍കുന്നുണ്ട്. 500 രൂപയാണ് ടിക്കറ്റ് നിരക്ക്.












Click it and Unblock the Notifications