Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കോടി, 10 കോടി, ഇപ്പോൾ ദാ 25 കോടിയും; ബംബറിൽ ഭാഗ്യ നാടായി പാലക്കാട്..സമ്മാനങ്ങൾ ഇങ്ങനെ

പാലക്കാട്: ഇത്തവണ ഏറ്റവും കൂടുതൽ ഓണം ബംബർ ഭാഗ്യക്കുറി വിറ്റ് റെക്കോഡ് നേടിയ ജില്ല പാലക്കാടായിരുന്നു. 11,70,050 ടിക്കറ്റുകളായിരുന്നു ജില്ലയിൽ വിറ്റത്. അതേസമയം റെക്കോഡ് വിൽപനയിൽ മാത്രമല്ല 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചതോടെ ബംബർ സമ്മാനങ്ങൾ നേടുന്നതിലും റെക്കോഡ് ഇട്ടിരിക്കുകയാണ് പാലക്കാട്.

ഓണം ബംപർ സമ്മാനം നേടിയ ടിക്കറ്റ് കോഴിക്കോട് ജില്ലയിൽ നിന്നാണ് വാങ്ങിയതെങ്കിലും വിൽപന നടത്തിയത് പാലക്കാട് വാളയാറിലാണ്.
ക്രിസ്തുമസ്-പുതുവത്സ ബംബറിന്റെ 16 കോടിയായിരുന്നു ജില്ലയിൽ ലഭിച്ച ഈ വർഷത്തെ ആദ്യ സമ്മാനം. പിന്നീട് മണ്ഡസൂൺ ബംപറിന്റെ 10 കോടിയും പാലക്കാട് ജില്ലയിൽ നിന്ന് വിറ്റ ടിക്കറ്റിനായിരുന്നു. മലപ്പുറം പരപ്പനങ്ങാടി നഗരസഭയിലെ ഹരിത കർമ സേനാംഗങ്ങൾ ആയിരുന്നു വിജയികൾ. ക്രിസ്തുമസ് ബംബർ വിജയി തമിഴ്നാട് സേലം സ്വദേശിയും.

palakad

അതേസമയം ഓണം ബംബറിൽ വേറെയും കിട്ടി ജില്ലയ്ക്ക് സമ്മാനം. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയിൽ വിറ്റ 2 ടിക്കറ്റുകൾക്കാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ജില്ലയിൽ വിറ്റ 2 ടിക്കറ്റുകൾക്കു ലഭിച്ചു. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ വീതം 3 പേർക്കും നാലാം സമ്മാനമായ 5 ലക്ഷം രൂപ വീതം 3 പേർക്കും അഞ്ചാം സമ്മാനമായ 2 ലക്ഷം രൂപ വീതം 2 പേർക്കും ലഭിച്ചു.

25 കോടിയുടെ ഭാഗ്യവാൻ എവിടെ?

ബംബർ സമ്മാനം പ്രഖ്യാപിച്ചിട്ടും വിജയി ഇപ്പോഴും കാണാമറയത്ത്. കോയമ്പത്തൂർ അന്നൂർ സ്വദേശിയും ചെറുകിട ലോട്ടറി കച്ചവടക്കാരനുമായ നടരാജൻ വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കോഴിക്കോട് പാളയത്തുള്ള ബാവ ഏജൻസിയിൽ നിന്നും നടരാജൻ 10 ടിക്കറ്റുകളായിരുന്നു വാങ്ങിയത്. ഇതിൽ TE 230662 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. എന്നാൽ വിജയി മാത്രം പുറത്തുവന്നിട്ടില്ല. മുൻ ഓണം ബംബർ വിജയിയായ തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്റെ അനുഭവങ്ങൾ പാഠമാക്കി ബംബർ ടിക്കറ്റ് വിജയികളാരും തന്നെ ഇപ്പോൾ പേര് വെളിപ്പെടുത്താൻ തയ്യാറാകാറില്ല.

പേര് വെളിപ്പെടുത്തിയതാണ് താൻ ചെയ്ത ഏറ്റവും വലിയ മണ്ടത്തരമെന്നും ബംബർ അടിച്ച് ഒരു വർഷം കഴിഞ്ഞിട്ടും തന്നെ തേടി വരുന്ന സഹായ അഭ്യർത്ഥനകൾക്ക് യാതൊരു കുറവും ഇല്ലെന്നും കഴിഞ്ഞ ദിവസവും അനൂപ് വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ഇത്തവണയും വിജയി തന്റെ പേര് വെളിപ്പെടുത്തിയേക്കില്ലെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+