പാലക്കാട് ബാറിലെ വധശ്രമം; ഒരു വർഷത്തിന് ശേഷം പ്രതി പിടിയിൽ
പാലക്കാട്: കഴിഞ്ഞ വർഷം ആഗസ്ത് പാലക്കാട് ടൗണിൽ കൈരളി ബാറിൽ വെച്ച് പറളി ഓട നൂർ സ്വദേശികളായ രഞ്ജിതിനേയും, പ്രദീപിനേയും ഗുരുതരമായി കത്തി കൊണ്ട് കുത്തി പരിക്കേൽപിച്ച കേസിലെ രണ്ടാം പ്രതി പാലക്കാട് ജൈനിമേട് ബഷീർ മൻസിലിൽ സലീമിന്റെ മകൻ ആഷിഫ് (26) ആണ് പിടിയിൽ ആയത്.
വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരുന്നത്. കേസിൽ മൊത്തം 7 പ്രതികൾ ആയിരുന്നു ഉൾപ്പെട്ടിരുന്നത്. സംഭവത്തിന് ശേഷം പ്രതി ആഷിഫ് തമിഴ്നാട്ടിലും മറ്റുമായി മുങ്ങി നടക്കുകയായിരുന്നു. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യപേക്ഷ നൽകിയെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല.

പ്രതിയെ ജൈനിമേട്ടിലെ വീട്ടിൽ നിന്ന് ആണ് കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റ് രേഖ പ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധന നടത്തി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് III കോടതി മുമ്പാകെ ഹാജരാക്കി.
ടൗൺ സൗത്ത് സിഐ ജ്യോതിന്ദ്രകുമാറിന്റെ നേതൃത്വത്തിൽ ടൗൺ സൗത്ത് എസ് ഐ രഞ്ജിത്, Asi റഹ്മാൻ, സിവിൽ പോലീസ് ഓഫീസർമാരായ സത്താർ, ഷനോസ്, എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.












Click it and Unblock the Notifications