പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹൈവേ കൊള്ളസംഘത്തിലെ ഒരാൾ കൂടി പിടിയില്‍: അറസ്റ്റ് കാര്‍ തട്ടിക്കൊണ്ടുപോയി 20 ലക്ഷം തട്ടിയ കേസില്‍!!

  • By Desk
Google Oneindia Malayalam News

പാലക്കാട്: കഴിഞ്ഞ വർഷം മെയ് മാസം 31 ന് ഒലവക്കോട് പുതിയ പാലത്ത് കാർ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ, തൃശൂർ, വരന്തിരിപ്പളളി , തിരുവഞ്ചിക്കുളം സ്വദേശി രാഹുൽ എന്ന വട്ടയാൻ രാഹുൽ (28) നെയാണ് പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.

<strong>'വീഴാത്ത' ജോർജുള്ളപ്പോൾ 'വീണ' ജോർജ് എന്തിന്? വീണ ജോർജിനെ പരിഹസിച്ച് പി സി ജോർജ്</strong>'വീഴാത്ത' ജോർജുള്ളപ്പോൾ 'വീണ' ജോർജ് എന്തിന്? വീണ ജോർജിനെ പരിഹസിച്ച് പി സി ജോർജ്

പെരിന്തൽമണ്ണ, സ്വദേശി ഉമ്മറുൽ ഫാറൂഖിനെയാണ് രണ്ട് വാഹനങ്ങളിലായെത്തിയ കൊള്ളസംഘം കാർ തടഞ്ഞു നിർത്തി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്ത ശേഷം റോഡിലിറക്കി വിട്ടത്. പിന്നീട് കാർ കുഴൽമന്ദത്തിനടുത്ത് ഉപേക്ഷിക്കുകയായിരുന്നു.

highwayrobberycase


പാലക്കാട് [ഡിവൈഎസ്പി വിജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടന്നു വരുന്നത്. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ എറണാകുളം, പറവൂർ സ്വദേശി സ്വരൂപ്, വടക്കഞ്ചേരി സ്വദേശി ഷിജു, വരന്തിരിപ്പള്ളി സ്വദേശികളായ സിജോ, മുകേഷ്, നിതീഷ്, സജീവ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. രാഹുലിന് നേരത്തെ വരന്തിരിപ്പളളി, ഇരിങ്ങാലക്കുട എന്നീ പോലീസ് സ്റ്റേഷനുകളിൽ കേസ്സ് നിലവിലുണ്ട്.

ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. രഹസ്യവിവരത്തിന്റ അടിസ്ഥാന പ്രതിയെ പിടികൂടിയത്. ഇനിയും കൂടുതൽ പ്രതികൾ ഈ കേസ്സിൽ പിടിയിലാവാനുണ്ട്.ഇതേ സംഘം കേരളം, തമിഴ്നാട്, കർണ്ണാടക, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും സമാന രീതിയിൽ കൂടുതൽ കവർച്ചകൾ നടത്തിവന്നതായി സൂചന ലഭിച്ചിട്ടുണ്ട്.

പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പാലക്കാട് ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘത്തിലെ ​എഎസ്ഐ ഡി .സതീഷ് കുമാർ, എസ്പിസിഒ കെവി രാമസ്വാമി, സിപിഒ ആര്‍ ബാബു , ക്രൈം സ്ക്വാഡ് അംഗങ്ങളായ ആര്‍ കിഷോർ, കെ അഹമ്മദ് കബീർ, ആര്‍ വിനീഷ്, ആര്‍ രാജീദ് , എസ് ഷമീർ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

English summary
one more arrest in highway robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X