കൊവിഡ് പ്രതിസന്ധി: സംസ്ഥാനത്ത് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ കൂടി ആത്മഹത്യ ചെയ്തു
പാലക്കാട്: സംസ്ഥാനത്ത് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ കൂടി ആത്മഹത്യ ചെയ്തു. പാലക്കാട് വെണ്ണര സ്വദേശി പൊന്നുമണിയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. കൊവിഡും ലോക്ക് ഡൗണും കാരണം പൊന്നുമണി കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നെന്നും ബന്ധുക്കള്‍ പറഞ്ഞു. വലിയ കട ബാധ്യതയുണ്ടെന്നും പറയപ്പെടുന്നു.

കേരളത്തില്‍ ഇന്ന് കടുത്ത നിയന്ത്രണം: ചിത്രങ്ങള്‍
സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുന്ന അഞ്ചാമത്തെ ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമയാണ് പൊന്നുമണി. കഴിഞ്ഞ ദിവസമാണ് പൊന്നുമണി വിഷം കഴിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഇന്ന് മരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്ത് ഒരു ലൈറ്റ് ആന്‍ഡ് സൗണ്ട് ഉടമ ആത്മഹത്യ ചെയ്തിരുന്നു.
അതേസമയം, സംസ്ഥാനത്ത് കൊവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ അവസാനിക്കാത്ത സാഹചര്യത്തില്‍ നിരവധി പേരാണ് തൊഴില്‍ പ്രതിസന്ധി നേരിടുന്നത്. സാമ്പത്തികപരമായി ബുദ്ധിമുട്ട് നേരിടുന്ന പലരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. കടകള്‍ തുറക്കാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് വ്യാപാരി വ്യവസായ സംഘടന നേരത്തെ പരസ്യമായി പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.
Recommended Video
ഹോട്ട് ആന്റ് ക്യൂട്ട് ലുക്കില്‍ മാളവിക മോഹനന്‍; അടിപൊളി ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications