• search
  • Live TV
പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ഓൺലൈൻ ചൂതാട്ടം; അമ്മ അറിയാതെ മകൻ കളഞ്ഞ് 90,000 രൂപ,അക്കൗണ്ട് പരിശോധിച്ചപ്പോൾ ഞെട്ടി

പാലക്കാട്; ഓൺലൈൻ ചൂതാട്ടത്തിലൂടെ ലക്ഷങ്ങൾ നഷ്ടപ്പെട്ട സംഭവങ്ങൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ ഇൾപ്പെടെ ഇത്തരം വാർത്തകൾ ഉണ്ടായിട്ടുണ്ട്. ലോക്ക് ഡൗൺ കൂടി പ്രഖ്യാപിച്ചതോടെ ഓൺലൈൻ ചൂതാട്ടം വ്യാപകമായിരിക്കുകയാണ്. പൈസ ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ കൂടുതൽ പൈസ ഇറക്കി ചൂതാട്ടം നടത്തുന്നതോടെ കുടുംബംഗങ്ങളുടെ സമതുലാവ്സഥയും താറുമാറാകുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ കൈവിട്ട് പോകുന്നത്. ഈ ശ്രേണിയിൽ പാലക്കാട് നിന്നാണ് ഇത്തരത്തിൽ പണം നഷ്ടപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതും അമ്മ അറിയാതെ 12 വയസുകാരൻ ഒപ്പിച്ച പണി.

90,000 രൂപയാണ് അമ്മയറിയാതെ മൂന്ന് മാസത്തിനിടിൽ 12 വയസുകാരൻ ഓൺലൈൻ ചൂതാട്ടത്തിലൂടെ നഷ്ടപ്പെടുത്തിയത്. കടലാടിക്ക് സമീപം ഉള്ള ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് ഓൺലൈനായി ഗെയിനിന് പണം ചെലവഴിച്ചത്. കഴിഞ്ഞ ദിവസം പണം എടുക്കാനായി അമ്മ അക്കൗണ്ട് ചെക്ക് ചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ട സംഭവം അറിയുന്നത്. അക്കൗണ്ടിൽ ഏഴായിരം രൂപ മാത്രമായിരുന്നു ബാക്കി ഉണ്ടായത്. ഇതോടെ മകനോട് കാര്യങ്ങൾ തിരക്കിയെങ്കിലും കുട്ടി ആദ്യം സംഭവം നിഷേധിച്ചു. എന്നാൽ ചോദ്യങ്ങൾ ആവർത്തിച്ചതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

cmsvideo
    പാലക്കാട്; രാത്രികാല സമയങ്ങളിൽ സാമൂഹിക വിരുദ്ധരുടെ ശല്യം; കൊപ്പം പഞ്ചായത്തിൽ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചു

    ലോക്ക് ഡൗൺ ആയതിനാൽ മകന് അമ്മ മൊബൈൽ ഗെയിം കളിക്കാനും മറ്റുമായി നൽകിയിരുന്നു. നേരത്തേ ഓൺലൈൻ സാധനങ്ങൾ വാങ്ങുന്നതിന് മകന്റെ സഹായം അമ്മ തേടിയിരുന്നു. ഇതോടെ അക്കൗണ്ട് വിവരങ്ങളും പാസ്വേഡും കുട്ടിക്ക് അറിയാമായിരുന്നു. ഇതോടെയാണ് ഓൺലൈനായി എങ്ങനെ പണമിടപാടുകൾ നടത്താമെന്ന കാര്യം കുട്ടി മനസിലാക്കിയത്. പലപ്പോഴായി പോകുന്നത് സംബന്ധിച്ച് മെസേജ് വന്നിരുന്നെങ്കിലും അമ്മ കണ്ടെത്തും മുൻപ് ഡിലീറ്റ് ചെയ്യാൻ കുട്ടി ശ്രദ്ധിച്ചിരുന്നു.

    പ്രതിഷേധിക്കാനുള്ള അവകാശം പരമമല്ല; സഞ്ചാര സ്വാതന്ത്രവുമായി ഒത്തുപോകണമെന്ന് കോടതി

    English summary
    online gambling; son played for 90,000 rs without mothers knowledge
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X