പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഓപ്പറേഷൻ മൺസൂൺ തുടരുന്നു: പാലക്കാട്ട് ഒറ്റ ദിവസം പിടികൂടിയത് 8 കിലോ കഞ്ചാവ്!!

  • By Desk
Google Oneindia Malayalam News

പലക്കാട്: ചുരം വഴിയുള്ള കഞ്ചാവ് കടത്ത് തടയാൻ വേണ്ടി പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ശ്രീ. വി.പി.സുലേഷ്കുമാർ ആരംഭിച്ച ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പാലക്കാട് എക്സൈസ് സ്ക്വാഡ് പാർട്ടി വാളയാർ ടോൾ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനയിൽ കാറിൽ കടത്തുകയായിരുന്ന 8 കിലോ കഞ്ചാവുമായി തൃശ്ശൂർ ജില്ലയിൽ കുന്ദകുളത്ത് പന്നിതടം സ്വദേശികളായ അൻഷാസ് (37/19) മുഹമ്മദ് ഷെറീഫ്(31/19) എന്നിവരെ അറസ്റ്റ് ചെയ്തു.

ബ്രിട്ടീഷ് സര്‍ക്കാരില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍; മുഖ്യ റോളില്‍ ഇന്‍ഫോസിസ് സ്ഥാപകന്റെ മരുമകന്‍ബ്രിട്ടീഷ് സര്‍ക്കാരില്‍ മൂന്ന് ഇന്ത്യന്‍ വംശജര്‍; മുഖ്യ റോളില്‍ ഇന്‍ഫോസിസ് സ്ഥാപകന്റെ മരുമകന്‍

പാലക്കാട് അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വേണുഗോപാലകുറുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികൾ കോയമ്പത്തൂർ ഭാഗത്തേക്ക് ആഴ്ച്ചയിൽ രണ്ട് പ്രാവശ്യം വീതം കഞ്ചാവ് എടുക്കാൻ പോവുന്നതായും മനസിലാക്കി ആയതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് ഷാഡോ സംഘം ബൈക്കിൽ കാർ പിൻതുടർന്നാണ് ടിയാൻമാരെ സാഹസികമായി ടോൾ പ്ലാസക്ക് സമീപം പിടികൂടിയത്.പ്രതികളെ ചോദ്യം ചെയ്തതിൽ ഇടക്കി രാജാക്കാട് സ്വദേശിയുടെ നേതൃത്വത്തിൽ ഇടുക്കിയിൽ നിന്നും നീല ചടയൻ ഇനത്തിൽ പെട്ട ഗഞ്ചാവ് ചെടികൾ വാളയാർ ചുരത്തിന്റെ തമിഴ് നാട് ഭാഗമായ ചാവടി കേന്ദ്രീകരിച്ച് വൻതോതിൽ ഗഞ്ചാവ് കൃഷി ചെയ്തെടുക്കുന്നജൈവ ഗഞ്ചാവ് ഒരു കിലോയ്ക്ക് 40000 ആയിരം രൂപാ നിരക്കിൽ വാങ്ങി ഗൾഫ് രാജ്യങ്ങളിലേക്ക് കടത്താൻ വേണ്ടിയാണെന്ന് പ്രതികൾ മൊഴി നൽകി.

ganjacasepalakkad-

ഗൾഫിൽ ബേക്കറി നടത്തുന്ന പ്രതികൾ ഓരോ രണ്ട് മാസം കൂടുമ്പോഴും നാട്ടിൽ വരുകയും നാട്ടിൽ നിന്ന് ഗൾഫിലേക്ക് പോകുന്ന ആളുകളുടെ കൈയ്യിൽ അച്ചാറെന്ന വ്യാജേന കഞ്ചാവ് നിറച്ച് കടത്തി വിടുകയാണ് ഇവരുടെ പതിവെന്നും ആയതിനെ കുറിച്ചുള്ള വിവരങ്ങൾ ഇവരുടെ ഫോണിൽ നിന്നും എക്സൈസിന് ലഭിച്ചിട്ടുണ്ട്. ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഈ മാസം ഇതു വരെ 100 കിലോ കഞ്ചാവ് എക്സൈസ് പിടികൂടിയിട്ടുണ്ട്. പരിശോധനയിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.രാകേഷ് ,എക്സൈസ് ഇൻസ്പെക്ടർ റ്റി. രാജിവ് , സിവിൽ എക്‌സൈസ് ഓഫീസർമാരായ പ്രതാപ സിംഹൻ, ബിനു, ജോൺസൺ, ഷിനോജ്, വിശാഖ്, ഉണ്ണികൃഷ്ണൻ, സെൽവകുമാർ പ്ലാക്കൽ, പുഷ്കരൻ എന്നിവർ പങ്കെടുത്തു.

English summary
Operation monsoon: Eight Kg Ganja seized from Palakkad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X