കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ ഫോണിൽ; പാലക്കാട് ബിജെപി ഐടി സെൽ കോ-ഓർഡിനേറ്റർ അറസ്റ്റിൽ
പാലക്കാട്; സമൂഹമാധ്യമങ്ങളിലൂടെ കുട്ടികളുടെ അശ്ലീല വീഡിയോകളം ചിത്രങ്ങളും പങ്കുവെച്ചതിന് ബിജെപി ഐടിസെൽ കോ-ഓർഡിനേറ്റർ അറസ്റ്റിൽ. ബി.ജെ.പി ആലത്തൂർ മണ്ഡലം ഐടി സെൽ കോ-ഓർഡിനേറ്റർ ആലത്തൂർ പെരുങ്കുളം സ്വദേശി അശ്വിൻ മുരളിയെയാണ്(28) അറസ്റ്റിലായത്.
സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശ പ്രകാരം അശ്ലീല ചിത്രങ്ങൾ പ്രചരിക്കുന്നത് കണ്ടെത്താൻ നടത്തിയ ഓപ്പറേഷൻ 'പി ഹണ്ടിലാണ് അശ്വിൻ കുടുങ്ങിയത്. സൈബർ ഡോമിന് കീഴിലുള്ള കൗണ്ടറിങ്ങ് ചൈൽഡ് സെക്ഷ്വൽ എക്സ്പ്ലോയിറ്റേഷൻ സംഘമാണ് റെയ്ഡ് നടത്തിയത്. ഇയാളിൽ നിന്നും ദൃശ്യങ്ങൾ ശേഖരിച്ച ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഐടി ആക്ട് 67 ബി പ്രകാരം കേസെടുത്ത് ഇയാളെ റിമാൻഡ് ചെയ്തു.
Recommended Video


കുട്ടികളുടെ നഗ്ന ചിത്രങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച സംഭവത്തിൽ 41 പേരാണ് ഇന്നലെ അറസ്റ്റിലായത്. റെയ്‌ഡിന് പിന്നാലെ സംസ്ഥാന വ്യാപകമായി 227 കേസുകൾ പോലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വാട്സ് ആപ്, ടെലിഗ്രാം എന്നീ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രത്യേക ഗ്രൂപ്പുകൾ തയ്യാറാക്കിയാണ് കുട്ടികളുടെ അശ്ലീല വീഡിയോയും ചിത്രങ്ങളും പ്രതികൾ പങ്കുവെച്ചിരുന്നത്.
അമ്മായി, കൊറോണ ലൈഫ്, ചക്ക,പൂത്തുമ്പി,സുഖവാസം,അയൽക്കാരി തുടങ്ങിയ പേരുകളിലായിരുന്നു ഗ്രൂപ്പുകൾ. ഇവയിൽ 400 ഓളം അംഗങ്ങളുണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.കേരളത്തിലെ വീടുകളിൽ നിന്നോ ഫ്ളാറ്റുകളിൽ നിന്നോ ചിത്രീകരിച്ച കുട്ടികളുടെ വീഡിയോകളാണ് ഈ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നത്. ഡാർക്ക്നൈറ്റിൽ ഉൾപ്പെടെ കുട്ടികളുടെ വീഡിയോകൾക്ക് ആവശ്യക്കാർ ഏറെയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഉന്നതർ വരെ ഇതിൽ കണ്ണികളാണെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications