പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുഡിഎഫ് വികസനം മുടക്കികള്‍, സില്‍വര്‍ ലൈന്‍, നാടിന് വേണ്ട പദ്ധതിയെന്ന് മുഖ്യമന്ത്രി

Google Oneindia Malayalam News

പാലക്കാട്: സില്‍വര്‍ ലൈന്‍ വിഷയത്തില്‍ പ്രതിപക്ഷത്തിനും യുഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി എല്‍ഡിഎഫിന് വേണ്ടിയുള്ളതല്ലെന്നും, നാടിന് വേണ്ടിയുള്ള പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലക്കാട് കര്‍ഷക സംഘത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് പ്രതിപക്ഷത്തെ രൂക്ഷമായി മുഖ്യമന്ത്രി കടന്നാക്രമിച്ചത്. കേരളത്തില്‍ റോഡ് വികസനം എന്നത് ശാശ്വത വഴിയല്ല. അതുകൊണ്ടാണ് കെ റെയില്‍ എന്ന കാര്യം പറയുന്നത്. വാഹനങ്ങള്‍ കൂടിയാല്‍ പ്രതിസന്ധിയുണ്ടാകും. പുതിയ കാലത്തിന് അനുസരിച്ച് മാറാന്‍ തയ്യാറാവണമെന്നും പിണറായി പറഞ്ഞു.

കോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മികോടതി അന്വേഷണ സംഘത്തിനൊപ്പമല്ല; എന്ത് തെളിവ് കൊടുത്താലും മതിയാവുന്നില്ല, തുറന്നടിച്ച് ഭാഗ്യലക്ഷ്മി

1

വേഗത്തില്‍ സഞ്ചരിക്കാന്‍ കേരളത്തിന് ട്രെയിന്‍ വേണം. യുഡിഎഫ് പറഞ്ഞ ഹൈ സ്പീഡ് പദ്ധതി ഞങ്ങള്‍ സെമി ഹൈ സ്പീഡ് പദ്ധതി ആക്കിയെന്നേയുള്ളൂ. എല്‍ഡിഎഫ് സെമി ഹൈ സ്പീഡ് പദ്ധതി നടപ്പിലാക്കാന്‍ പാടില്ലെന്നാണ് പറയുന്നത്. യുഡിഎഫാണ് പറഞ്ഞ് നടക്കുന്നത്. അവര്‍ വികസനം മുടക്കികളാണ്. ഇതൊന്നും എല്‍ഡിഎഫിന് വേണ്ടിയുള്ള പദ്ധതികളല്ല. നാടിന് വേണ്ടിയുള്ളതാണെന്നും പിണറായി പറഞ്ഞു. അതേസമയം പിണറായിയുടെ പരിപാടിയില്‍ കോണ്‍ഗ്രസ് വിമതന്‍ എവി ഗോപിനാഥും പങ്കെടുത്തിരുന്നു. ചടങ്ങില്‍ കോണ്‍ഗ്രസിലെ അതൃപ്തി ഗോപിനാഥ് പരോക്ഷമായി വെളിപ്പെടുത്തകയും ചെയ്തു.

വികസന കാര്യത്തില്‍ രാഷ്ട്രീയമില്ല. കെവി തോമസിനെ പോലെ ഞങ്ങളും ഒറ്റക്കെട്ടെന്ന് എവി ഗോപിനാഥ് മുഖ്യമന്ത്രിയെ വേദിയിലിരുത്തി പ്രഖ്യാപിച്ചു. വേദിയില്‍ ഉണ്ടായിരുന്ന ഇടത് എംഎല്‍എ സുമോദിനെയും മുന്‍ മന്ത്രി എകെ ബാലനെയും ഗോപിനാഥ് പ്രശംസിക്കുകയും ചെയ്തു. തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കോണ്‍ഗ്രസ് വിട്ട കെവി തോമസിന്റെ അതേ പാതയിലാണ് ഗോപിനാഥുമെന്നാണ് സൂചന. വികസന കാര്യം മുന്‍നിര്‍ത്തി എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന് കെവി ഗോപിനാഥ് പ്രഖ്യാപിച്ചിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിയും സംസ്ഥാനത്ത് വികസനം നടപ്പാക്കേണ്ടതിനെ കുറിച്ചായിരുന്നു സംസാരിച്ചത്.

വികസന കാര്യത്തിലുള്ള എതിര്‍പ്പിലാണ് നേതാക്കളെല്ലാം കോണ്‍ഗ്രസ് വിടുന്നതെന്ന് പ്രചാരണം നടത്താനുള്ള നീക്കമാണ് ഇതിലൂടെ കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണ് സിപിഎം നടത്തുന്നത്. വികസന വിഷയത്തില്‍ നിന്ന് വ്യതിചലിക്കാതെയാണ് സിപിഎമ്മിന്റെ പ്രചാരണവും മുന്നേറുന്നത്. നമ്മുടെ നാടാണ് വലുതെന്നും വ്യക്തി താല്‍പര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നാട്ടില്‍ പുരോഗതിക്കായി വികസനം വരണം. വികസന കാര്യത്തില്‍ ഗോപിനാഥ് സഹകരിക്കുമെന്ന് പറയുന്നത് നല്ല കാര്യം. ആ സഹകരണം കൂടുതല്‍ ശക്തമാക്കാനും തയ്യാറാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണഇരയുടെ പേര് വെളിപ്പെടുത്തിയത് ശരിയായില്ല, വിജയ് ബാബു ശിക്ഷിക്കപ്പെടേണ്ടയാളെന്ന് ദുര്‍ഗ കൃഷ്ണ

English summary
opposition making hurdles to development cm pinarayi vijayan slams udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X