പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൂറുമാറ്റം; നഗരസഭ ചെയര്‍പേഴ്‌സണെ അയോഗ്യയാക്കി

  • By Aswathi
Google Oneindia Malayalam News

Ottappalam
ഒറ്റപ്പാലം: കൂറുമാറ്റ നിരോധന നിയമം ലംഘിച്ച ഒറ്റപ്പാലം നഗരസഭാ ചെയര്‍പേഴ്‌സണും ഡെപ്യൂട്ടി ചെയര്‍പേഴ്‌സണും ഉള്‍പ്പടെ മൂന്ന് അംഗങ്ങളെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. നഗരസഭ അംഗമായ ജോസ് തോമസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ചെയര്‍ പേഴ്‌സണ്‍ പാറുക്കുട്ടി, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ എസ് സെല്‍വന്‍, നഗരസഭാംഗം കെ ബാബു എന്നിവരെ അയോഗ്യരാക്കിയത്.

കഴിഞ്ഞ പൊതു തിരഞ്ഞെടുപ്പില്‍ നഗരസഭയിലെ 36 അംഗ ഭരണ സമിതിയില്‍ എല്‍ഡിഎഫിന് 15ഉം യുഡിഎഫിന് 11ഉം സ്വതന്ത്രര്‍ക്ക് ആറും ബിജെപിക്ക് നാലുമാണ് അംഗങ്ങളുണ്ടായിരുന്നത്. സ്വതന്ത്രരുടെ പിന്തുണയോടെ കോണ്‍ഗ്രസിലെ റാണി ജോസ്, ചെയര്‍പേഴ്‌സണായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 21 ന് ചെയര്‍പേഴ്‌സണെതിരെ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം 3 കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെ പാസ്സായി.

തുടര്‍ന്നു നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിന്തുണയോടെ പാറുക്കുട്ടി ചെയര്‍പേഴ്‌സണായും സെല്‍വന്‍ ഡെപ്യൂട്ടിചെയര്‍പേഴ്‌സണായും തിരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശേഷം സ്വന്തം പാര്‍ട്ടിയിലെ ചെയര്‍പേഴ്‌സണെ പ്രതിപക്ഷത്തോടൊപ്പം ചേര്‍ന്ന് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കുകയും അവരുടെ പിന്തുണയോടെ അധികാരത്തിലെത്തുകയും ചെയ്ത നടപടി കൂറുമാറ്റമാണെന്ന് വിലയിരുത്തിയാണ് കമ്മീഷന്‍ മൂന്ന് പേരെയും അയോഗ്യരാക്കിയത്.

മൂവരെയും തദ്ദേശ തിരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കുന്നതില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് വിലക്കികൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കെ ശശിധരന്‍ നായരുടെ നടപടി.

English summary
Ottappalam Municipal chairperson, deputy chair person and a member of municipal are unfit because of defection.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X