രാജ്യത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുള്ള കേന്ദ്ര പുരസ്‌കാരം ഒറ്റപ്പാലം സ്റ്റേഷന്
പാലക്കാട്: രാജ്യത്തെ മികച്ച പോലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് 2021 ലെ രാജ്യത്തെ മികച്ച സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തിരഞ്ഞെടുത്തത്.പുരസ്കാര വിവരം അറിയിച്ച് കൊണ്ടുള്ള സംസ്ഥാന പോലീസ് മേധാവിയുടെ കത്ത് പാലക്കാട് ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥന് ലഭിച്ചു.

ഫോട്ടോ കടപ്പാട്-ഫേസ്ബുക്ക്
മികച്ച ക്രമസമാധാനപാലനം, അന്വേഷണമികവ്, കേസുകൾ തീർപ്പാക്കൽ , സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ പരിഹരിക്കൽ ,ജനക്ഷേമ പ്രവർത്തനങ്ങൾ തുടങ്ങിയവ പരിഗണിച്ചാണ് അംഗീകാരം .വെള്ളിയാഴ്ച 10.30-ന് പോലീസ് ആസ്ഥാനത്ത് ഒറ്റപ്പാലം പോലീസ് സർട്ടിഫിക്കേറ്റ് ഏറ്റുവാങ്ങും.
പാലക്കാട് ജില്ലയിൽ ഏറ്റവും കൂടുതൽ അധികാര പരിധിയുള്ള, ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന പോലീസ് സ്റ്റേഷനാണ് ഒറ്റപ്പാലം സ്റ്റേഷൻ. നേരത്തെ വനിതാ-ശിശു സൗഹൃദ പോലീസ് സ്റ്റേഷനായും ഒറ്റപ്പാലം സ്റ്റേഷൻ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ വി ബാബു രാജനാണ് സ്റ്റേഷനിലെ പോലീസ് ഇൻസ്പെക്റ്റർ. പി ശിവശങ്കരനാണ് സബ് ഇൻസ്പെക്ടർ.
'ഇങ്ങനെയൊക്കെ ഞെട്ടിക്കാമോ?..അനിഖ..ദിസ് ഈസ് ക്ലാസിക്ക്'..വൈറൽ ലുക്കിൽ താരം












Click it and Unblock the Notifications