Get Updates
Get notified of breaking news, exclusive insights, and must-see stories!

ടി പത്മനാഭനും സുഭാഷ്‌ചന്ദ്രനും ഒ വി വിജയൻ പുരസ്‌കാരം

പാലക്കാട്;ഒ.വി.വിജയൻ സ്മാരക സമിതിയുടെ രണ്ടാമത് ഒ.വി.വിജയൻ സ്മാരക സാഹിത്യ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2017, 2018, 2019 വർഷങ്ങളിൽ പുറത്തിറങ്ങിയ കഥാസമാഹാരം, നോവൽ, പ്രസിദ്ധീകരിക്കാത്ത യുവകഥ എന്നീ ഇനങ്ങളിലാണ് പുരസ്കാര നിർണയം നടത്തിയത്.

കഥാസമാഹാര ഇനത്തിൽ ടി.പത്മനാഭൻ്റെ മരയ, എൻ്റെ മൂന്നാമത്തെ നോവൽ എന്നിവയും നോവൽ വിഭാഗത്തിൽ സുഭാഷ് ചന്ദ്രൻ്റെ സമുദ്രശിലയും യുവകഥാ പുരസ്കാരത്തിന് കണ്ണൂർ സ്വദേശി അമൽരാജ് പാറമേലിൻ്റെ നാഗു സാഗുവ ഹാദിയലിയും തെരഞ്ഞെടുക്കപ്പെട്ടു.

ovvij-160441

കഥാസമാഹാരം, നോവൽ എന്നിവയ്ക്ക് 25,000 രൂപ, യുവകഥയ്ക്ക് 10000 രൂപ എന്നിങ്ങനെ ക്യാഷ് അവാർഡ്, പുരസ്കാര ഫലകം, പ്രശസ്തിപത്രം എന്നിവയും അടങ്ങിയതാണ് പുരസ്കാരങ്ങൾ. നാൽപത് വയസ്സിൽ താഴെയുള്ളവരുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഒറ്റക്കഥയാണ് യുവകഥാ പുരസ്കാരത്തിന് പരിഗണിച്ചത്. ഡിസംബറിൽ ഒ.വി.വിജയൻ സ്മാരകത്തിൽ നടക്കുന്ന പരിപാടിയിൽ മന്ത്രി എ.കെ.ബാലൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+