പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജില്ലയില്‍ നെല്ലുസംഭരണം ഊര്‍ജിതം: ഇതുവരെ 17,000 മെട്രിക് ടണ്‍ സംഭരിച്ചു

Google Oneindia Malayalam News

പാലക്കാട് : ജില്ലയില്‍ സഹകരണ സംഘങ്ങള്‍ കൂടി സംഭരണം തുടങ്ങിയതോടെ നെല്ലുസംഭരണം കൂടുതല്‍ ഊര്‍ജിതമായി. സര്‍ക്കാര്‍, സ്വകാര്യ മില്ലുകളും സഹകരണ സംഘങ്ങളും ഒക്ടോബര്‍ 21 വരെയുള്ള കണക്കു പ്രകാരം സംഭരിച്ചത് 17,000 മെട്രിക് ടണ്‍ നെല്ല്. ഇതില്‍ സഹകരണ സംഘങ്ങള്‍ മാത്രം രണ്ടുദിവസത്തില്‍ സംഭരിച്ചത് 30 മെട്രിക് ടണ്‍ നെല്ലാണ്. ഒക്ടോബര്‍ 20 മുതലാണ് സഹകരണ സംഘങ്ങള്‍ നെല്ലുസംഭരണം ആരംഭിച്ചത്. ആദ്യ ദിനത്തില്‍ ആലത്തൂര്‍, മുണ്ടൂര്‍, നല്ലേപ്പിള്ളി, പെരുമാട്ടി സംഘങ്ങളാണ് നെല്ല് ഏറ്റെടുത്തത്.

Paddy procurement

17 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് ജില്ലയില്‍ സഹകരണ സംഘങ്ങള്‍ നെല്ല് സംഭരിക്കുന്നത്. ഇതിന് മുന്‍പ് 2003-2004 കാലഘട്ടത്തിലാണ് സഹകരണ സംഘങ്ങള്‍ നെല്ല് ഏറ്റെടുക്കല്‍ നടത്തിയിട്ടുള്ളത്. കൂടുതല്‍ സ്വകാര്യ മില്ലുകള്‍ ഒന്നാം വിള നെല്ലുസംഭരണത്തിന് തയ്യാറാകാതെ വന്ന സാഹചര്യത്തിലാണ് സഹകരണ സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ നെല്ലുസംഭരണത്തിന് അനുമതി നല്‍കിയത്. പാലക്കാട് ജില്ലയിലാണ് ഇപ്രാവശ്യം സഹകരണ സംഘങ്ങള്‍ ആദ്യമായി നെല്ല് ഏറ്റെടുത്തത്. മറ്റു ജില്ലകളില്‍ കൊയ്ത്ത് തുടങ്ങിയിട്ടില്ല.

ഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈനഇക്കുറി ട്രംപ് വേണ്ട, ജോ ബൈഡൻ അമേരിക്കൻ പ്രസിഡണ്ടാകുമെന്ന പ്രതീക്ഷയിൽ ചൈന

Recommended Video

cmsvideo
പാലക്കാട്: ജില്ലയിൽ സഹകരണസംഘങ്ങൾ വഴിയുള്ള നെല്ല് സംഭരണം ആരംഭിച്ചു

ജില്ലയിലെ 94 സഹകരണ സംഘങ്ങളില്‍ 35 എണ്ണം നെല്ല് ഏറ്റെടുക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതില്‍ 24 സഹകരണ സംഘങ്ങള്‍ അനുവദിക്കപ്പെട്ട പാടശേഖരങ്ങളില്‍ നിന്നും നെല്ലുസംഭരണം ആരംഭിച്ചതായി സപ്ലൈകോ, സഹകരണ വകുപ്പ് അധികൃതര്‍ അറിയിച്ചു.

കാത്തിരിപ്പിനു വിരാമം; പാലക്കാട് ഐഐടിക്ക് സ്ഥിരം ക്യാമ്പസ്,കേന്ദ്രമന്ത്രി തറക്കല്ലിട്ടുകാത്തിരിപ്പിനു വിരാമം; പാലക്കാട് ഐഐടിക്ക് സ്ഥിരം ക്യാമ്പസ്,കേന്ദ്രമന്ത്രി തറക്കല്ലിട്ടു

ആകാശത്ത് സൈക്കളോടിക്കണോ? പോത്തുണ്ടി ഡാമിലേക്ക് വിട്ടോ.. സാഹസിക ടൂറിസത്തിന് തുടക്കമായിആകാശത്ത് സൈക്കളോടിക്കണോ? പോത്തുണ്ടി ഡാമിലേക്ക് വിട്ടോ.. സാഹസിക ടൂറിസത്തിന് തുടക്കമായി

താങ്കൾക്ക് യോജിച്ച പണി നോവലെഴുത്ത് തന്നെ; ബെന്യാമിന് മറുപടിയുമായി ഷിബു ബേബി ജോണ്‍താങ്കൾക്ക് യോജിച്ച പണി നോവലെഴുത്ത് തന്നെ; ബെന്യാമിന് മറുപടിയുമായി ഷിബു ബേബി ജോണ്‍

ഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരുംഭീകരർക്കെതിരെ നടപടിയില്ല; പാകിസ്താന്‍ എഫ്എടിഎഫിന്റെ കരിമ്പട്ടികയില്‍ തുടരും

English summary
Paddy procurement intensified in the district: 17,000 metric ton has been procured so far
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X