Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്സഭ തിരഞ്ഞെടുപ്പ്; പാലക്കാട് പോളിംഗ് കുറഞ്ഞു, ആശങ്കയോടെ മുന്നണികൾ..ആർക്ക് ഗുണം ചെയ്യും?

പാ​ല​ക്കാ​ട്: പോളിംഗ് കണക്കിലെ കുറവിൽ ആശങ്കയിലായി മുന്നണികൾ. പാലക്കാട് മണ്ഡലത്തിൽ 73.37 ശതമാനവും ആലത്തൂരിൽ 73.20 ശതമാനവും പോളിങ്ങുമാണ് രേഖപ്പെടുത്തിയത്. 2019ൽ ​പാ​ല​ക്കാ​ട്ട് -77.62 , ആ​ല​ത്തൂ​രി​ൽ 80.32 ശ​ത​മാ​നം എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു പോളിംഗ്.

10,35,544 സ്ത്രീ​ക​ളും 9,69,403 പു​രു​ഷ​ന്മാ​രും 13 ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 20,04,960 പേ​രാ​ണ് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. പാ​ല​ക്കാ​ട് മ​ണ്ഡ​ല​ത്തി​ൽ 5,31,340 സ്ത്രീ​ക​ളും 4,94,480 പു​രു​ഷ​ന്മാ​രും എ​ട്ട് ട്രാ​ൻ​സ് വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 10,25,828 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

election2-171

ആ​ല​ത്തൂ​ർ മ​ണ്ഡ​ല​ത്തി​ൽ 5,04,204 സ്ത്രീ​ക​ളും 4,74,923 പു​രു​ഷ​ന്മാ​രും അ​ഞ്ച് ടി.​ജി വ്യ​ക്തി​ക​ളും ഉ​ൾ​പ്പെ​ടെ ആ​കെ 9,79,732 പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. പൊ​ന്നാ​നി ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന തൃ​ത്താ​ല നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ 75,139 സ്ത്രീ​ക​ളും 63,861 പു​രു​ഷ​ന്മാ​രും ഒ​രു ട്രാ​ൻ​സ് വ്യ​ക്തി​യും ഉ​ൾ​പ്പെ​ടെ ആ​കെ 1,39,001പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

നാടിളക്കി പ്രചരണം നടത്തിയിട്ടും എന്തുകൊണ്ട് പോളിംഗ് കുറഞ്ഞുവെന്നതാണ് മുന്നണികളുടെ ആശങ്ക. പാലക്കാടെ ഉഷ്ണതരംഗം തിരിച്ചടിച്ചുവെന്നാണ് മുന്നണികൾ കരുതുന്നത്. അതേസമയം പോളിംഗ് കണക്ക് കുറഞ്ഞത് തങ്ങൾക്ക് ഗുണകരമായെന്നാണ് ഇടത് ക്യാമ്പ് വിലയിരുത്തുന്നത്. സി പി എം ശക്തി കേന്ദ്രങ്ങളായ ഷൊർണൂർ , ഒറ്റപ്പാലം, മലമ്പുഴ, കോങ്ങാട് മേഖലയിലെ പോളിംഗ് കണക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്നും എൽ ഡി എഫ് വിലയിരുത്തുന്നു.

അതേസമയം ശക്തികേന്ദ്രങ്ങളായ മണ്ണാർക്കാട്ടേയും പാലക്കാട്ടേയും പോളിംഗ് കണക്കിലാണ് യു ഡി എഫ് പ്രതീക്ഷ അർപ്പിക്കുന്നത്. ഷൊർണൂർ മുൻ നഗരസഭ കൗൺസിലറായിരുന്നു വികെ ശ്രീകണ്ഠൻ . അതുകൊണ്ട് തന്നെ ഇവിടെ പോളിംഗ് ശതമാനം ഉയർന്നത് ഫലം അനുകൂലമാക്കുമെന്നും യു ഡി എഫ് കരുതുന്നു. അതേസമയം പ്രധാനമന്ത്രിയടക്കം എത്തിയ നടത്തിയ പ്രചരണം എൻ ഡി എയുടെ വോട്ട് ഉയർത്തും എന്ന് തന്നെയാണ് ബി ജെ പി പ്രതീക്ഷ. സ്ത്രീ വോട്ടർമാർ കൂടുതൽ ഉള്ള മണ്ഡലമാണ് പാലക്കാട്. മോദി ഗ്യാരണ്ടിയിൽ വിശ്വസിക്കുന്ന സ്ത്രീകളുടെ വോട്ട് തങ്ങളുടെ പെട്ടിയിൽ വീണിട്ടുണ്ടെന്ന് നേതൃത്വം കരുതുന്നു. എന്തായാലും ജനങ്ങളുടെ മനസിൽ എന്താണെന്ന് അറിയാൻ ഇനിയും 38 ദിവസം കാത്തിരുന്നേ മതിയാകു. ജൂൺ 4 നാണ് വോട്ടെണ്ണൽ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+