പാലക്കാട് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പട്ടാമ്പി മത്സ്യ മാർക്കറ്റ് അടച്ചു; പൂട്ടിച്ചത് മുഹ്സിന്‍ എംഎൽഎയുടെ ഇടപെടലിനെ തുടർനെന്ന് നഗരസഭ

  • By Desk
Google Oneindia Malayalam News

പാലക്കാട്; നഗരസഭയുടെ ആധുനിക മത്സ്യ മാർക്കറ്റ് അടച്ച് പൂട്ടിയതിനെ തുടർന്ന് വിവാദം കൊഴിക്കുന്നു. ഇന്നലെ ഉച്ചയോടെയാണ് മാർക്കറ്റ് അടച്ച് പൂട്ടിയത്. 100 കണക്കിന് വ്യാപാരികളും തൊഴിലാളികളുമാണ് ഇതോടെ പ്രതിസന്ധിയിൽ ആയിരിക്കുന്നത്. മത്സ്യ-മാംസങ്ങൾ ലഭിക്കാതായതോടെ ആവശ്യക്കാരും ബുദ്ധിമുട്ടിലായി. മാർക്കറ്റ് പൂട്ടിയതിന് പിന്നിൽ മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഇടപെടലാണെന്നാണ് നഗരസഭയുടെ വിശദീകരണം. എന്നാൽ ഇതിനെതിരെ എംഎൽഎയും രംഗത്തെത്തി.

മാർക്കറ്റിലെ മാലിന്യങ്ങൾ പ്രദേശത്ത് വലിച്ചെറിയുകയാണെന്ന് പരാതി ശക്തമായിരുന്നു. പരാതി രൂക്ഷമായതോടെ വകുപ്പ് മന്ത്രിയും വിഷയത്തിൽ ഇടപെട്ടെന്നും മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്നാണ് മാർക്കറ്റ് പൂട്ടിയതെന്നും നഗരസഭ സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നുണ്ട്.

 fishmarket-1

മാർക്കറ്റിന് പുറകുവശത്തായുള്ള പാടത്ത് അറവ് മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളും തള്ളുന്നത് സ്ഥിരമായിരുന്നു. തുടർന്ന് സമീപവാസികൾ പരാതി ഉയർത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ നേതൃത്വത്തിൽ എൽഡിഎഫ് പ്രാദേശിക നേതാക്കളും പ്രദേശം സന്ദർശിച്ചിരുന്നു.

മാലിന്യം വലിച്ചെറിഞ്ഞെന്ന് കണ്ടത്തിയിട്ടുണ്ടെന്നും അറവുമാലിന്യങ്ങൾ കൃത്യമായി നീക്കം ചെയ്യുന്നതിൽ നഗരസഭ പരാജയപ്പെട്ടുവെന്നും എംഎൽഎ കുറ്റപ്പെടുത്തിയിരുന്നു. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമെന്നും എംഎൽഎ വ്യക്തമാക്കിയിരുന്നു.അതേസമയം താനാണ് മാർക്കറ്റ് പൂട്ടിച്ചതെന്ന പ്രചാരണം അടിസ്ഥാനരഹിതമാമെന്നും നഗരസഭ രാഷ്ട്രീയം കളിക്കുകയാണെന്നും എംഎൽഎ പ്രതികരിച്ചു.

Recommended Video

cmsvideo
കാട്ടാന കൊല്ലപ്പെട്ട സംഭവത്തില്‍ ചിത്രം വരച്ച് പാലക്കാട് സംസ്കാര സഭയുടെ പ്രതിഷേധം

ബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻബിജെപിയെ ഒതുക്കാനുള്ള സോണിയയുടെ തന്ത്രം ഫലിച്ചു; !! സമ്മതം മൂളി ദേവഗൗഡ, ഒരു കണ്ടീഷൻ

ഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞുഉത്ര കേസിൽ ട്വിസ്റ്റ്; സത്യം വെളിപ്പെടുത്തി രേണുകയും സൂര്യയും! എല്ലാം തുറന്ന് പറഞ്ഞു

 ജി7 ഉച്ചക്കോടി; ചൈനയെ ഒഴിവാക്കിയതിൽ ട്രംപിനെതിരെ റഷ്യ!! യുഎസിന് മറുപടിയുമായി ചൈനയും ജി7 ഉച്ചക്കോടി; ചൈനയെ ഒഴിവാക്കിയതിൽ ട്രംപിനെതിരെ റഷ്യ!! യുഎസിന് മറുപടിയുമായി ചൈനയും

English summary
Palakad municipality fish market closed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X